#tetrapod | ടെട്രാപോഡ് ഒരുക്കി ; ചെല്ലാനത്ത് സുരക്ഷയുടെ കോട്ട

#tetrapod | ടെട്രാപോഡ് ഒരുക്കി ; ചെല്ലാനത്ത് സുരക്ഷയുടെ കോട്ട
Apr 2, 2024 09:55 AM | By Amaya M K

പള്ളുരുത്തി : (piravomnews.in) ഞായറാഴ്‌ച കടൽ കലിതുള്ളിയെത്തിയിട്ടും ചെല്ലാനം തീരം ശാന്തമായിരുന്നു. സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങളിലും കണ്ണമാലിയിലും രൂക്ഷമായ കടലാക്രമണം നേരിട്ടിട്ടും ടെട്രാപോഡ് നിരത്തിയ ചെല്ലാനത്തെ തീരപ്രദേശത്തേക്ക്‌ കടൽ കയറിയില്ല.

മുൻകാലങ്ങളിൽ കണ്ണമാലി പ്രദേശത്ത് ചെറിയതോതിൽ കടലാക്രമണം അനുഭവപ്പെടുമ്പോഴും ചെല്ലാനം ഭാഗത്ത് രൂക്ഷമായാണ് കടൽ കയറിയിരുന്നത്.

ആർത്തലച്ചെത്തിയ തിരമാലകളെ ചെറുക്കാൻ ടെട്രാപോഡുപയോഗിച്ച്‌ നിർമിച്ച കടൽഭിത്തിക്ക്‌ കഴിഞ്ഞത് തീരദേശ നിവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും പ്രതീക്ഷ നൽകുന്നു.

കടലാക്രമണത്തെ ഭയന്ന് വീടുവിട്ട് ക്യാമ്പുകളിൽ അഭയം തേടിയിരുന്ന ചെല്ലാനം നിവാസികൾക്ക് ഭയക്കാതെ കിടന്നുറങ്ങാമെന്ന ആശ്വാസമാണുള്ളത്.

ചെല്ലാനത്തെ പൂർണമായി കടലാക്രമണത്തിൽനിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി നിർമിച്ചത്.

ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള 7.32 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ കടൽഭിത്തി നിർമിച്ചിരിക്കുന്നത്. 8.15 ലക്ഷം മെട്രിക് ടൺ കരിങ്കല്ലും 1.20 ലക്ഷം ടെട്രാപോഡും സ്ഥാപിച്ചത് 340 കോടി രൂപ ചെലവിലാണ്.

രണ്ടാംഘട്ടത്തിൽ കണ്ണമാലിയിൽ ടെട്രാപോഡ്‌ കടൽഭിത്തി നിർമിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. കണ്ണമാലിയിൽ പുത്തൻതോടുമുതൽ സിഎംഎസ് പാലംവരെയാണ് കടൽഭിത്തി നിർമിക്കുന്നത്.

4.56 കിലോമീറ്റർ ദൂരത്തിൽ കടൽഭിത്തി നിർമിക്കാൻ 320 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 3.36 കി. മീറ്റർ ടെട്രാപോഡ് കടൽഭിത്തിയും 1.2 കി. മീറ്റർ കല്ലുവച്ചുള്ള കടൽഭിത്തിയുമാണ് നിർമിക്കുന്നത്.

ഒമ്പത് പുലിമുട്ടുകളും വാക് വേ നിർമാണവും ഈ പദ്ധതിയിൽ ഉൾപ്പെടും. രണ്ടാംഘട്ട നിർമാണവും പൂർത്തിയാക്കുന്നതോടെ ചെല്ലാനം പഞ്ചായത്ത് പൂർണമായി കടലാക്രമണത്തിൽനിന്ന് രക്ഷനേടും.

Prepared #tetrapod; #Chellanath is a #bastion of #safety

Next TV

Related Stories
സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

Apr 17, 2024 02:22 PM

സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി...

Read More >>
#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

Apr 17, 2024 06:12 AM

#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതി തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി...

Read More >>
#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

Apr 17, 2024 06:09 AM

#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

വല്ലം– തൊടാപറമ്പ് -–- കാവുംപറമ്പ്–- വഞ്ചിപറമ്പ് റോഡിന്റെ ടെൻഡർ പോലും ആയിട്ടില്ല. മണ്ഡലത്തിൽ എസ്‌സി ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ ദളിത് സംഘടനകളും...

Read More >>
#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

Apr 17, 2024 06:06 AM

#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

കുലശേഖരമംഗലത്ത്‌ നിർമിച്ച വീടിന്റെ താക്കോൽ ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി ദീപക്, പ്രൊജക്ട്‌ കോ-–-ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, കോളേജ് അസോഷ്യേറ്റ്...

Read More >>
#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

Apr 17, 2024 06:02 AM

#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

പനങ്ങാട് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത കെ വി സി കാറൽമണ്ണ, പാലക്കാട് കൊച്ചാൽ കൊറ്റിലാഞ്ചേരി മെമ്മോറിയൽ ട്രോഫിയും 12,121 രൂപ ക്യാഷ് അവാർഡും നേടി...

Read More >>
#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Apr 17, 2024 05:59 AM

#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു സൈമൺ എന്നിവരുടെ ഇടപെടലിലാണ് പദ്ധതിക്ക് തുക...

Read More >>
Top Stories