#Voting | വീടുകളിൽ വോട്ട്: 
നടപടി അവസാനഘട്ടത്തിലേക്ക്

#Voting | വീടുകളിൽ വോട്ട്: 
നടപടി അവസാനഘട്ടത്തിലേക്ക്
Mar 29, 2024 01:20 PM | By Amaya M K

കൊച്ചി : (piravomnews.in) എൺപത്തഞ്ച്‌ വയസ്സു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീടുകളിൽത്തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്.

അസന്നിഹിത (അബ്സെന്റ്‌) വോട്ടർമാരുടെ പട്ടികയിൽപ്പെടുത്തി 12-ഡി അപേക്ഷാഫോം ബിഎൽഒ മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് പൂർത്തിയാകുന്നത്. അവശ്യസർവീസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ, 85നു മുകളിലുള്ള മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരെയാണ് 1961-ലെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം അസന്നിഹിത വോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

12-ഡി ഫോമിൽ നിർദിഷ്ടവിവരങ്ങൾ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസർമാർക്കു സമർപ്പിക്കുന്നവരുടെ അപേക്ഷകളാണ് വോട്ട് രേഖപ്പെടുത്താൻ പരിഗണിക്കുക. താമസസ്ഥലത്തുവച്ചുതന്നെ തപാൽ വോട്ടുചെയ്യുന്നതിന് ക്രമീകരണം ഏർപ്പെടുത്തും.

രണ്ടു പോളിങ്‌ ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ട്‌ രേഖപ്പെടുത്താൻ താമസസ്ഥലത്ത് എത്തുക.

ബിഎൽഒമാർ വീട് സന്ദർശിക്കുന്ന സമയത്ത് വോട്ടർ സ്ഥലത്തില്ലെങ്കിൽ വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനുള്ളിൽ വീണ്ടും സന്ദർശിക്കണമെന്നാണ് ചട്ടം. ഭിന്നശേഷിക്കാർ 12-ഡി അപേക്ഷാഫോമിനൊപ്പം അംഗീകൃത ഡിസേബിലിറ്റി സർട്ടിഫിക്കറ്റ് (40 ശതമാനം) സമർപ്പിക്കണം.

#Voting at Homes: #Proceedings #Towards #Final #Stage

Next TV

Related Stories
#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 09:34 AM

#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

തുടർന്നു ലീന പനമ്പിള്ളിനഗറിൽത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം...

Read More >>
#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

Apr 27, 2024 09:10 AM

#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

പലരും വോട്ട്‌ ചെയ്യാതെ മടങ്ങി. 113–-ാംബൂത്തിൽ തുടക്കത്തിൽത്തന്നെ യന്ത്രം തകരാറിലായി. 885–--ാംക്രമനമ്പറുകാരൻ വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ യന്ത്രം...

Read More >>
#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ  69.42 ശതമാനം

Apr 27, 2024 09:05 AM

#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ 69.42 ശതമാനം

71.38 ശതമാനം പുരുഷന്മാരും 67.87 ശതമാനം സ്‌ത്രീകളും 32.25 ശതമാനും ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട്‌...

Read More >>
#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

Apr 27, 2024 08:58 AM

#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

ഫാ. വർഗീസ് പൈനാടത്ത്, ഫാ. എബ്രഹാം ചെമ്പോത്തുകുടി, ഫാ. യൽദോ തൈപറമ്പിൽ, സെക്രട്ടറി നിബു കുര്യൻ അമ്പൂക്കൻ, ഇ എ ജേക്കബ് ഈരാളിൽ എന്നിവരും ഇടവകാംഗങ്ങളും...

Read More >>
#piravom | പിറവത്ത്‌ പോളിങ്‌ സമാധാനപരം

Apr 27, 2024 08:55 AM

#piravom | പിറവത്ത്‌ പോളിങ്‌ സമാധാനപരം

ഇടയാർ പബ്ലിക് ലൈബ്രറിയിലെ 161–-ാംബൂത്തിൽ പോളിങ്‌ താമസിച്ചാണ് തുടങ്ങിയത്. ബൂത്തുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ പ്രത്യേക പട്രോളിങ് സംഘം...

Read More >>
#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

Apr 26, 2024 08:02 PM

#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

മ​ല​മു​റി മ​ല​യി​ല്‍ ഉ​ൾ​പ്പെ​ടെ അ​ന്ന് മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ഖ​ന​നം വീ​ണ്ടും...

Read More >>
Top Stories










News Roundup