#climbcrosshairs | കുരിശുമുടി കയറാൻ ആയിരങ്ങൾ ; പീഡാനുഭവസ്മരണയിൽ ദു:ഖവെള്ളി

#climbcrosshairs | കുരിശുമുടി കയറാൻ ആയിരങ്ങൾ ; പീഡാനുഭവസ്മരണയിൽ ദു:ഖവെള്ളി
Mar 29, 2024 01:12 PM | By Amaya M K

കാലടി : (piravomnews.in) ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ സ്മരണ പുതുക്കി വെള്ളിയാഴ്ച ആയിരങ്ങൾ മലയാറ്റൂർ കുരിശുമല കയറും.

കുരിശുമുടിയിൽ വെള്ളി രാവിലെ ആറിന് ആരാധന തുടങ്ങും. ഏഴിന് പീഡാനുഭവ തിരുകർമങ്ങൾ, നഗരികാണിക്കൽ, താഴെപള്ളിയിൽ പീഡാനുഭവ കർമങ്ങൾ, കുർബാന, കുരിശ് ചുംബിക്കൽ, വചനസന്ദേശം, കുരിശടിവാരത്തേക്ക് വിലാപയാത്ര എന്നിവയുണ്ടാകും.

പീഡാനുഭവ സന്ദേശവും നൽകും. ശനി രാത്രി 11.30ന് താഴെപള്ളിയിലും കുരിശുമുടിയിലും ഉയിർപ്പുതിരുനാൾ കർമങ്ങളും നടക്കും. തുടർന്ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം, പ്രദക്ഷിണം എന്നിവ നടക്കും. തീർഥാടകരുടെ വാഹനങ്ങൾക്ക് പാർക്കിങ്‌ സൗകര്യമുണ്ട്.

മലകയറ്റ പാതയിൽ കുടിവെള്ളവും ആവശ്യത്തിന് വെളിച്ചവും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഈസ്‌റ്റർ ദിനത്തിൽ അവസാനിക്കുന്ന അമ്പതുനോമ്പിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാംവാരത്തിലാണ്‌ മലകയറ്റം ആരംഭിച്ചത്‌. ദിവസവും നൂറുകണക്കിന്‌ ആളുകളാണ്‌ മലകയറിയത്‌.

ഈസ്‌റ്റർ അടുത്തതോടെ തിരക്ക്‌ കൂടി. പകൽ ചൂട്‌ കൂടുതലായതിനാൽ കൂടുതൽപേരും രാത്രിയാണ് മല കയറുന്നത്‌. മണപ്പാട്ടുചിറയിലും പുഴയിലും തീർഥാടകർക്ക് കുളിക്കാൻ അനുമതിയില്ല.

ഏപ്രിൽ ആറിനും ഏഴിനുമാണ്‌ പ്രധാന തിരുനാൾ. 13നും 14നും എട്ടാമിടം തിരുനാളും നടക്കും. തിരുനാൾ കഴിഞ്ഞാലും മെയ് 10 വരെ രാത്രിയും പകലും വിശ്വാസികൾക്ക് മലകയറാൻ സൗകര്യമുണ്ട്.

#Thousands to #climb #crosshairs; #Mourning in the #memory of #torture

Next TV

Related Stories
#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 09:34 AM

#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

തുടർന്നു ലീന പനമ്പിള്ളിനഗറിൽത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം...

Read More >>
#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

Apr 27, 2024 09:10 AM

#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

പലരും വോട്ട്‌ ചെയ്യാതെ മടങ്ങി. 113–-ാംബൂത്തിൽ തുടക്കത്തിൽത്തന്നെ യന്ത്രം തകരാറിലായി. 885–--ാംക്രമനമ്പറുകാരൻ വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ യന്ത്രം...

Read More >>
#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ  69.42 ശതമാനം

Apr 27, 2024 09:05 AM

#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ 69.42 ശതമാനം

71.38 ശതമാനം പുരുഷന്മാരും 67.87 ശതമാനം സ്‌ത്രീകളും 32.25 ശതമാനും ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട്‌...

Read More >>
#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

Apr 27, 2024 08:58 AM

#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

ഫാ. വർഗീസ് പൈനാടത്ത്, ഫാ. എബ്രഹാം ചെമ്പോത്തുകുടി, ഫാ. യൽദോ തൈപറമ്പിൽ, സെക്രട്ടറി നിബു കുര്യൻ അമ്പൂക്കൻ, ഇ എ ജേക്കബ് ഈരാളിൽ എന്നിവരും ഇടവകാംഗങ്ങളും...

Read More >>
#piravom | പിറവത്ത്‌ പോളിങ്‌ സമാധാനപരം

Apr 27, 2024 08:55 AM

#piravom | പിറവത്ത്‌ പോളിങ്‌ സമാധാനപരം

ഇടയാർ പബ്ലിക് ലൈബ്രറിയിലെ 161–-ാംബൂത്തിൽ പോളിങ്‌ താമസിച്ചാണ് തുടങ്ങിയത്. ബൂത്തുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ പ്രത്യേക പട്രോളിങ് സംഘം...

Read More >>
#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

Apr 26, 2024 08:02 PM

#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

മ​ല​മു​റി മ​ല​യി​ല്‍ ഉ​ൾ​പ്പെ​ടെ അ​ന്ന് മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ഖ​ന​നം വീ​ണ്ടും...

Read More >>
Top Stories