#arrested | വിമാന ടിക്കറ്റ്‌ ബുക്കിങ്ങിന്റെ മറവിൽ പണം തട്ടി ; ട്രാവൽ ഏജൻസി മാനേജർ അറസ്‌റ്റിൽ

#arrested | വിമാന ടിക്കറ്റ്‌ ബുക്കിങ്ങിന്റെ മറവിൽ പണം തട്ടി ; ട്രാവൽ ഏജൻസി മാനേജർ അറസ്‌റ്റിൽ
Mar 29, 2024 10:36 AM | By Amaya M K

കൊച്ചി : (piravomnews.in) വിമാന ടിക്കറ്റ്‌ ബുക്കിങ്ങിന്റെ മറവിൽ ഇരുപതോളംപേരിൽനിന്ന്‌ 10 ലക്ഷത്തിലധികം രൂപ തട്ടിയ കേസിൽ ട്രാവൽ ഏജൻസി മാനേജർ അറസ്‌റ്റിൽ.

എളംകുളം മെട്രോ സ്‌റ്റേഷനുസമീപം പ്രവർത്തിക്കുന്ന സിറ ഇന്റർനാഷണൽ സ്ഥാപനത്തിന്റെ മാനേജർ നോർത്ത്‌ പറവൂർ കൈതാരം കാണിയേത്ത്‌ വീട്ടിൽ ഉണ്ണിമായ (27)യെയാണ്‌ സൗത്ത്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരുടെ ഭർത്താവും സ്ഥാപന ഉടമയുമായ ഷിനോയി ഒളിവിലാണ്‌.

ഇയാൾക്കായി പൊലീസ്‌ തിരച്ചിൽ ആരംഭിച്ചു. സിറ ഇന്റർനാഷണലിന്റെ ആസ്ഥാന ഓഫീസ്‌ രവിപുരത്താണ്‌. ലണ്ടനിലേക്ക്‌ പോകാനും തിരിച്ചുവരാനുമുള്ള ടിക്കറ്റെടുത്തുനൽകാമെന്ന്‌ പറഞ്ഞാണ്‌ ഇവർ പണം വാങ്ങുന്നത്‌.

കസ്‌റ്റമർ പറയുന്ന തീയതിക്ക്‌ നാലുദിവസംമുമ്പോ ശേഷമോ ആണ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌ത്‌ നൽകിയിരുന്നത്‌. എന്നാൽ, കസ്‌റ്റമർ ഇക്കാര്യം ചോദ്യം ചെയ്‌താൽ ടിക്കറ്റ്‌ ക്യാൻസൽ ചെയ്യേണ്ടിവരുമെന്ന്‌ ഇവർ പറയും.

കൊടുത്ത പണം ആവശ്യപ്പെട്ടാൽ ക്യാൻസൽ ചെയ്‌ത്‌ 70 ദിവസത്തിനുശേഷം ലഭിക്കുമെന്ന മറുപടിയാണ്‌ നൽകുക. അല്ലെങ്കിൽ 50 ശതമാനമേ തിരിച്ചുകിട്ടൂ എന്നും പറയും. ചിലരോട്‌ ഒരു രൂപപോലും തിരികെ കിട്ടില്ലെന്നും പറഞ്ഞിരുന്നു.

കൂടുതൽ പണം നൽകിയാൽ ആവശ്യപ്പെട്ട സമയത്ത്‌ ടിക്കറ്റ്‌ നൽകാമെന്നും ഇവർ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും സൗത്ത്‌ പൊലീസ്‌ പറഞ്ഞു. മാവേലിക്കര സ്വദേശിയിൽനിന്ന് 69,000 രൂപയും കൊല്ലം സ്വദേശിയിൽനിന്ന്‌ 76,000 രൂപയും തട്ടിയ കേസിലാണ് ഉണ്ണിമായ പിടിയിലായത്.

ആറുമാസമായി സ്ഥാപനത്തിന്റെ പേരിൽ ഇരുപതോളം പരാതികളുണ്ട്. നാലു പരാതികളിൽ കേസെടുത്തു.

#Extortion of #money #under the #guise of air Eticket #booking; #Travel #agency #manager #arrested

Next TV

Related Stories
#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 09:34 AM

#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

തുടർന്നു ലീന പനമ്പിള്ളിനഗറിൽത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം...

Read More >>
#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

Apr 27, 2024 09:10 AM

#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

പലരും വോട്ട്‌ ചെയ്യാതെ മടങ്ങി. 113–-ാംബൂത്തിൽ തുടക്കത്തിൽത്തന്നെ യന്ത്രം തകരാറിലായി. 885–--ാംക്രമനമ്പറുകാരൻ വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ യന്ത്രം...

Read More >>
#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ  69.42 ശതമാനം

Apr 27, 2024 09:05 AM

#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ 69.42 ശതമാനം

71.38 ശതമാനം പുരുഷന്മാരും 67.87 ശതമാനം സ്‌ത്രീകളും 32.25 ശതമാനും ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട്‌...

Read More >>
#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

Apr 27, 2024 08:58 AM

#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

ഫാ. വർഗീസ് പൈനാടത്ത്, ഫാ. എബ്രഹാം ചെമ്പോത്തുകുടി, ഫാ. യൽദോ തൈപറമ്പിൽ, സെക്രട്ടറി നിബു കുര്യൻ അമ്പൂക്കൻ, ഇ എ ജേക്കബ് ഈരാളിൽ എന്നിവരും ഇടവകാംഗങ്ങളും...

Read More >>
#piravom | പിറവത്ത്‌ പോളിങ്‌ സമാധാനപരം

Apr 27, 2024 08:55 AM

#piravom | പിറവത്ത്‌ പോളിങ്‌ സമാധാനപരം

ഇടയാർ പബ്ലിക് ലൈബ്രറിയിലെ 161–-ാംബൂത്തിൽ പോളിങ്‌ താമസിച്ചാണ് തുടങ്ങിയത്. ബൂത്തുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ പ്രത്യേക പട്രോളിങ് സംഘം...

Read More >>
#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

Apr 26, 2024 08:02 PM

#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

മ​ല​മു​റി മ​ല​യി​ല്‍ ഉ​ൾ​പ്പെ​ടെ അ​ന്ന് മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ഖ​ന​നം വീ​ണ്ടും...

Read More >>
Top Stories










News Roundup