---
title: "#HighCourt | പാമ്പാക്കുട  മണ്ണുകടത്തലിനെതിരെ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്;മണ്ണുകടത്തലിന് ഹൈക്കോടതി സ്റ്റേ"
english_title: "#Struggle and legal battle against #Pampakuda soil #smuggling to success; #HighCourt stays soil smuggling"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/194682/struggle-and-legal-battle-against-pampakuda-soil-smuggling-to-success-highcourt-stays-soil-smuggling"
published_at: "2024-03-27T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660364f817ed2_highcourt.jpg"
keywords: []
---

# #HighCourt | പാമ്പാക്കുട  മണ്ണുകടത്തലിനെതിരെ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്;മണ്ണുകടത്തലിന് ഹൈക്കോടതി സ്റ്റേ

> **Lead Summary:** പിറവം : പാമ്പാക്കുട ചെട്ടിക്കണ്ടത്തെ മണ്ണുകടത്തലിനെതിരെ ആക്‌ഷൻ കൗൺസിൽ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്.

## Article Content

പിറവം : പാമ്പാക്കുട ചെട്ടിക്കണ്ടത്തെ മണ്ണുകടത്തലിനെതിരെ ആക്‌ഷൻ കൗൺസിൽ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്.

അനിയന്ത്രിത മണ്ണുകടത്തലിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചതായി സമരസമിതി ഭാരവാഹികൾ അറിയിച്ചു. ചെട്ടിക്കണ്ടം മംഗലത്ത് മലയിൽനിന്ന് മണ്ണ് കൊണ്ടുപോകുന്ന ടിപ്പറുകൾ  ഴിഞ്ഞ രണ്ടാഴ്ചയായി ആക്‌ഷൻ കൗൺസിൽ നേതൃത്വത്തിൽ തടഞ്ഞിരുന്നു.

ഹൈവേ നിർമാണത്തിനായുള്ള മണ്ണുനീക്കമായതിനാൽ എല്ലാദിവസവും പൊലീസ് സമരക്കാരെ അറസ്റ്റ്‌ ചെയ്ത് മാറ്റി മണ്ണുനീക്കം പുനഃസ്ഥാപിക്കും. പിറവം–-മൂവാറ്റുപുഴ റോഡിൽ ചെട്ടിക്കണ്ടം ഭാഗത്തെ ഒരു മല പൂർണമായും തുരന്ന് ഇല്ലാതാക്കിയത് വ്യാപകപ്രതിഷേധം ഉയർത്തി.

വിവിധ സംഘടനകളുടെയും രാഷ്ട്രീയപാർടികളുടെയും നേതൃത്വത്തിലായിരുന്നു ഓരോദിവസത്തെയും സമരം. പ്രദേശത്തെ പരിസ്ഥിതിക ദുർബലാവസ്ഥയും തണ്ണീർത്തടസംരക്ഷണ പദ്ധതികളും ചൂണ്ടിക്കാട്ടിയാണ് സമരവും നിയമപോരാട്ടവും നടത്തിയത്.

ആക്‌ഷൻ കൗൺസിൽ ചെയർമാൻ തോമസ് തടത്തിൽ, കൺവീനർ എം എൻ കേശവൻ, വിൽ‌സൺ കെ ജോൺ, ബേസിൽ സണ്ണി, എബി എൻ ഏലിയാസ്, ബേബി ജോസഫ്, ജിനു സി ചാണ്ടി തുടങ്ങിയവർ നിരവധിതവണ അറസ്റ്റ്‌ വരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/194682/struggle-and-legal-battle-against-pampakuda-soil-smuggling-to-success-highcourt-stays-soil-smuggling)