(piravomnews.in) കൂട്ടിക്കലിൽ കാണാതായ കുട്ടികളെ കിട്ടി. സ്കൂളിനടുത്തുള്ള റമ്പുട്ടാൻ തോട്ടത്തില്‍ നിന്നാണ് കുട്ടികളെ കിട്ടിയത്.

ഏന്തയാര്‍ സ്വദേശികളായ രണ്ട് കുട്ടികളെയാണ് കാണാതായിരുന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇവര്‍.
ഇരുവരും രാവിലെ സ്കൂളില്‍ പോയതാണ്. വൈകീട്ട് സ്കൂള്‍ വിടുന്ന സമയത്തും വീട്ടിലെത്തിയില്ല. അന്വേഷിച്ചപ്പോള്‍ സ്കൂളില്‍ നിന്ന് ഇറങ്ങിയതായും വിവരം കിട്ടി.
ഇതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരാവുകയായിരുന്നു. തുര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ഈ തിരച്ചിലിനിടയിലാണ് കുട്ടികളെ സ്കൂളിനടുത്തുള്ള റമ്പൂട്ടാൻ തോട്ടത്തില്‍ കണ്ടെത്തിയത്.
The #missing #children were #found in the #field near the #school
