#surrendered | തൃപ്പൂണിത്തുറ സ്ഫോടന കേസില്‍ നാല് പ്രതികൾ കീഴടങ്ങി

 #surrendered | തൃപ്പൂണിത്തുറ സ്ഫോടന കേസില്‍ നാല് പ്രതികൾ കീഴടങ്ങി
Feb 29, 2024 07:45 PM | By Amaya M K

കൊച്ചി: (piravomnews.in) തൃപ്പൂണിത്തുറ സ്ഫോടന കേസില്‍ നാല് പ്രതികൾ കീഴടങ്ങി. പുതിയകാവ് ക്ഷേത്ര ഭാരവാഹികളായ നാലു പേരാണ് കീഴടങ്ങിയിരിക്കുന്നത്.

ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും. തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.

ഫെബ്രുവരി 12 ന് രാവിലെയായിരുന്നു സംഭവം. സംഭവത്തില്‍ രണ്ടുപേർക്ക് ജീവന്‍ നഷ്ടമായി. 25 വീടുകൾ ഭാഗികമായോ പൂർണമായോ തകര്‍ന്നു.വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്ന് പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നു.

സംഭവത്തില്‍ പുതിയകാവ് ക്ഷേത്ര ഭാരവാഹികളെയും ഉത്സവ കമ്മിറ്റി അംഗങ്ങളെയും വെടിക്കെട്ടിനു നേതൃത്വം നൽകിയവരെയും പൊലീസ് പ്രതിചേർത്തു.

മത്സര വെടിക്കെട്ട് സംഘടിപ്പിച്ചതിലും സ്ഫോടക വസ്തുക്കൾ സംഭരിച്ചതിലും കൂടുതൽ പേർക്ക് നേരിട്ട് പങ്കും അറിവും ഉണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. സംഘാടകരിൽ പലരും സംഭവത്തിന്‌ പിന്നാലെ ഒളിവില്‍ പോയിരുന്നു.

Four #accused #surrendered in #Tripunithura #blast case

Next TV

Related Stories
ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം.

Jan 3, 2025 02:06 AM

ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം.

അനിൽ കത്തി കൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തിയത്....

Read More >>
സിപിഎമ്മിന്‍റെ കൊടിതോരണങ്ങൾ നശിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

Jan 3, 2025 12:58 AM

സിപിഎമ്മിന്‍റെ കൊടിതോരണങ്ങൾ നശിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിൽ നേരത്തെയും പാർട്ടി കൊടിയും തോരണങ്ങളും നശിപ്പിച്ചത് താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു....

Read More >>
#Theft | പച്ചക്കറി കടയിൽ മോഷണം; പണവും സിഗരറ്റ് പാക്കറ്റുകളുമെടുത്ത് മടങ്ങി; പൂട്ട് തകർത്ത് നിലയിൽ

Jan 2, 2025 08:30 PM

#Theft | പച്ചക്കറി കടയിൽ മോഷണം; പണവും സിഗരറ്റ് പാക്കറ്റുകളുമെടുത്ത് മടങ്ങി; പൂട്ട് തകർത്ത് നിലയിൽ

ഇന്ന് രാവിലെ കട തുറക്കാൻ കട ഉടമ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. കടയുടെ ഷട്ടറിന്‍റെ പൂട്ട് തകർത്ത് നിലയിലാണ്....

Read More >>
#arrested | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jan 2, 2025 08:15 PM

#arrested | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ഇന്നലെ ഉച്ചയോടുകൂടി മില്ലിന് സമീപമുള്ള ഇവരുടെ വീട്ടിലേക്ക് ഇയാൾ എത്തുകയും തുടർന്ന് കുട്ടിയെ ഇയാൾ എടുത്തുകൊണ്ടു...

Read More >>
മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്.

Jan 2, 2025 07:13 PM

മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്.

ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്....

Read More >>
#carfiredeath | കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ  ; കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും

Jan 2, 2025 09:53 AM

#carfiredeath | കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ ; കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും

കാറിനുള്ളിലെ മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണുള്ളത്. കാറിന്റെ നമ്പർ പ്ലേറ്റടക്കം കത്തി...

Read More >>
Top Stories