ഇലഞ്ഞി.... പിറവം, ഇലഞ്ഞിയിൽ വീട് വാടകയ്ക്കെടുത്തു കള്ളനോട്ട് നിർമിച്ച കേസിലെ മുഖ്യ പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൽപറ്റ മുട്ടിൽ സ്വദേശി സനീറിനെ( 39) ആണ് അറസ്റ്റ് ചെയ്തത്.
ജൂലൈയിലാണ് ഭീകരവിരുദ്ധ സ്ക്വാഡ് കള്ളനോട്ടടി സംഘത്തെ പിടികൂടിയത്. സനീറിന്റെ നേതൃത്വത്തിലാണു വീട് വാടകയ്ക്ക് എടുത്തു 500 രൂപയുടെ കള്ളനോട്ടുകൾ നിർമിച്ചിരുന്നത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.
മുഖ്യ പ്രതിയൊഴികെ 9 പേർ നേരത്തെ പിടിയിലായിരുന്നു. 5 മാസമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കൊല്ലത്തുനിന്നാണ് ഇയാൾ പിടിയിലായത്
The main accused in the case of renting a house in Piravom and making counterfeit notes has been arrested