Featured

ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ജയശ്രീ സനലിനെ ആദരിച്ചു

News |
Dec 22, 2021 09:49 AM

ഇലഞ്ഞി.... ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ജയശ്രീ സനലിനെ ആദരിച്ചു. പഞ്ചായത്ത് മെമ്പറായി ഒരുവർഷം പൂർത്തീകരിച്ച മെമ്പറെ ആദരിക്കുന്ന ചടങ്ങ് രാഷ്ട്രീയ സ്വയം സേവക സംഘം മുതിർന്ന പ്രചാരകൻ എസ് രാമനുണ്ണി ഉദ്ഘാടനം ചെയ്തു.

ഭാരതീയ ജനതാ പാർട്ടി ഇലഞ്ഞി പഞ്ചായത്ത് സമിതി കൺവീനർ സജീവ് .സി അധ്യക്ഷനായി 

തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ഓ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസനു വേണ്ടി ഡി. ഹരിദാസ് അനുശോചന പ്രമേയം വായിച്ചു. വാർഡ് മെമ്പർ ജയശ്രീ സനൽ, ബി.ജെ.പി പിറവം മണ്ഡലം സെക്രട്ടറി കെ രാജേഷ്, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സി.ഡി. അശോകൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഷൈബി തോമസ്, ആർഎസ്എസ് പിറവം ഖണ്ഡ് ശാരീരിക പ്രമൂഖ് ബോബൻ കെ എസ് , ഹിന്ദു ഐക്യവേദി പഞ്ചായത്ത് സെക്രട്ടറി വിജയകുമാർ, സഹകാർ ഭാരതി ഇലഞ്ഞി കൺവീനർ അനിൽ പെരുമൂഴിക്കൽ എന്നിവർ അശംസകൾ അർപ്പിച്ചു. ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് സുധീഷ് കുമാർ എസ് സ്വാഗതവും, ജോർജ്ജു.ഡി പുളിക്കിയിൽ നന്ദിയും പറഞ്ഞു

Elanji Grama Panchayat Sixth Ward Member Jayashree Sanal was honored

Next TV

Top Stories