Dec 22, 2021 08:17 AM

തിരുമാറാടി.... കേരളാകോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് പ്രവർത്തകർ യുവാവിന്റെ തലക്ക് വെട്ടി; ആള് മാറിപ്പോയെന്ന് വിശിദ്ധീകരണം. കഴിഞ്ഞ ദിവസം അർദ്ധരാത്രി അടിപിടിയുണ്ടാക്കിയ വരെ പിടിച്ചു മാറ്റാനെത്തിയ ആൾക്കാണ്  അക്രമിസംഘത്തിൻ്റെ വെട്ടേറ്റത്

തിങ്കളാഴ്ച രാത്രി 11.30  മണിയോടെ കാക്കൂർ കൂരാപ്പിള്ളി കുരിശ് കവലയിലാണ് സംഭവം. അടിപിടിയുണ്ടാക്കിയ വരെ പിടിച്ചു മാറ്റാനെത്തിയ കാക്കൂർ പുതുശേരിൽ ബിജു (46) വിനെയാണ് തലയിൽ വെട്ടേറ്റത്. പരുക്കുപറ്റിയ ബിജുവിനെ പിറവം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമീപത്തെ കുരിശുപള്ളിയിലെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ച ശേഷം എത്തിയ കാക്കൂർ പാലച്ചുവട് പള്ളിയാൻ മകൻ സുമേഷും, കാക്കൂർ അമ്പലപ്പടി നാദകശേരിൽ സുധീഷും ആദ്യം വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീട് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കുരിങ്കൽ പ്രാർത്ഥിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്. രണ്ടു പേരെയും പിടിച്ചു മാറ്റുന്നതിനിടെ സുമേഷിൻ്റെ ചേട്ടൻ പാലച്ചുവട് പള്ളിയാൻ മകൻ സുകു ആയുധം ഉപയോഗിച്ച് തന്നെ വെട്ടുകയായിരുന്നെന്ന് ബിജു പോലീസിൽ മൊഴി നൽകി. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സജീവ പ്രവർത്തകരാണ് സുമേഷും സുകുവും. അക്രമത്തിനു ശേഷം ആളുമാറിപ്പോയി പറ്റിയ അബദ്ധമെന്ന് പറഞ്ഞ് ഇവർ മധ്യസ്ഥതക്കെത്തിയിരുന്നു. തലയിൽ ആഴത്തിൽ മുറിവേറ്റ ബിജുവിനെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂത്താട്ടുകുളം പോലീസ് കേസെടുത്തു.

Kerala Congress Jacob Group activists behead a young man; Explanation that the person has changed

Next TV

Top Stories










News Roundup