തൃപ്പൂണിത്തുറ : (piravomnews.in) രാജനഗരിയിൽ ഏഴുനാൾ സംഗീതത്തിന്റെയും മേളത്തിന്റെയും നൃത്തത്തിന്റെയും വിരുന്നൊരുക്കുന്ന വൃശ്ചികോത്സവത്തിന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ശനിയാഴ്ച കൊടിയേറ്റും.

രാത്രി 7.30നാണ് കൊടിയേറ്റം. രാവിലെ 7.30ന്- പത്മശ്രീ പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം അരങ്ങേറും.
12 മുതൽ കലാമണ്ഡലം നയനൻ, കലാമണ്ഡലം അമൃത, കലാമണ്ഡലം പ്രസൂൺ എന്നിവരുടെ ഓട്ടൻതുള്ളൽ, ഒന്നിന് -വടക്കൻ പറവൂർ ശ്രീകൃഷ്ണ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്സ്, നാലിന് ശ്രേയ ജയേഷിന്റെ അഷ്ടപദി, അഞ്ചിന് നക്ഷത്ര ജി നായരുടെ സംഗീതക്കച്ചേരി, ആറിന് തൃപ്പൂണിത്തുറ ആർഎൽവി കോളേജ് വിദ്യാർഥികളുടെ സംഗീതാർച്ചന,- എട്ടിന് സാംസ്കാരിക സമ്മേളനം എന്നിവയുണ്ടാകും.
ശ്രീപൂർണത്രയീശ പുരസ്കാര സമർപ്പണം മന്ത്രി പി രാജീവും കലാപരിപാടികൾ കൈതപ്രം ദാമോദരൻനമ്പൂതിരിയും ഉദ്ഘാടനം ചെയ്യും. സദനം രാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന തായമ്പകയുണ്ടാകും. ഒമ്പതിന് -മധുരൈ എൻ ശിവ ഗണേഷിന്റെ സംഗീതക്കച്ചേരി, 12ന് കഥകളിയുമുണ്ടാകും.
#Vrischikotsavam will be #flagged off #today
