പിറവം.... നാളെ പിറവത്ത് നടക്കാനിരുന്ന നവകേരള സദസ് മാറ്റിവെച്ചു. കാനം രാജേന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ചശേഷമാണ് യോഗം ചേർന്നത്.
ശനിയാഴ്‌ച നടക്കേണ്ട നവകേരളസദസ്സ് പൂർണമായും മാറ്റി. കാനത്തിന്റെ സംസ്കാരം നടക്കുന്ന ഞായറാഴ്ച ഉച്ചയ്ക്കുശേഷമാകും നവകേരളസദസ്സ് തുടങ്ങുക. പ്രഭാതയോഗം ഉണ്ടാകില്ല. ഞായർ രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ നവകേരളസദസ്സ് പെരുമ്പാവൂരിൽ പകൽ രണ്ടിന് ആരംഭിക്കും. പകൽ 3.30ന് കോതമംഗലം, 4.30ന് മൂവാറ്റുപുഴ, വൈകിട്ട് 6.30ന് തൊടുപുഴ എന്നിങ്ങനെയായിരിക്കും സദസ്സ്.മാറ്റിവെച്ച പരിപാടി യുടെ തീയ്യതി നാളെ അറിയിക്കും
The Navakerala Sadas that was supposed to be held tomorrow at Piravam has been postponed