ആലുവ : (piravomnews.in) ആലുവ മുനിസിപ്പൽ ബസ്‌സ്റ്റാൻഡിൽ നടക്കുന്ന നവകേരളസദസ്സുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ആലുവയിൽ വാഹനഗതാഗതം ക്രമീകരിച്ചു.
പെരുമ്പാവൂർ ഭാഗത്തുനിന്നുവരുന്ന കെഎസ്ആർടിസി ബസുകളും മറ്റു വാഹനങ്ങളും മാതാ ജങ്‌ഷൻ, സീനത്ത് ജങ്‌ഷൻ, ഓൾഡ് പ്രൈവറ്റ് ബസ്‌സ്റ്റാൻഡ്, റെയിൽവേ സ്ക്വയർ കെഎസ്ആർടിസി ഭാഗത്ത് സർവീസ് അവസാനിപ്പിക്കണം. തിരികെ റെയിൽവേ സ്ക്വയർ, പമ്പ് ജങ്‌ഷൻ, മാതാ ജങ്‌ഷൻവഴി പെരുമ്പാവൂർ റോഡിലൂടെ പോകണം.
പെരുമ്പാവൂർ ഭാഗത്തുനിന്നുവരുന്ന പ്രൈവറ്റ് ബസുകളും മറ്റു വാഹനങ്ങളും പവർഹൗസ് ജങ്‌ഷനിലെത്തി സബ് ജയിൽ റോഡിലൂടെ സീനത്ത് ജങ്‌ഷൻ, ഓൾഡ് പ്രൈവറ്റ് ബസ്‌സ്റ്റാൻഡ് വഴി റെയിൽവേ സ്ക്വയർ കെഎസ്ആർടിസി, ഗവ. ആശുപത്രി കാരോത്തുകുഴി, പുളിഞ്ചോട് ജങ്‌ഷൻവഴി ഹൈവേയിൽ പ്രവേശിച്ച് ഫ്ലൈഓവറിലൂടെ ബൈപാസിലെത്തി നജാത്ത്,
ബാങ്ക് ജങ്‌ഷൻ, ടൗൺ ഹാൾവഴി പമ്പ് ജങ്‌ഷനിലെത്തി മാതാ ജങ്‌ഷൻവഴി പെരുമ്പാവൂർ റോഡിലൂടെ പോകേണ്ടതാണ്. അങ്കമാലി, കാലടി ഭാഗത്തുനിന്നുവരുന്ന ബസുകൾ ബൈപാസിലെത്തി നജാത്ത്, ബാങ്ക് ജങ്‌ഷൻ, ടൗൺഹാൾവഴി പമ്പ് ജങ്‌ഷനിലെത്തി റെയിൽവേ സ്ക്വയർ കെഎസ്ആർടിസി, ഹോസ്പിറ്റൽ ജങ്‌ഷൻ കാരോത്തുകുഴിവഴി പുളഞ്ചോട് ഭാഗത്തെത്തി ഹൈവേയിൽ പ്രവേശിച്ച് മാർക്കറ്റ് റോഡുവഴി ബൈപാസിലെത്തി അങ്കമാലി കാലടി ഭാഗത്തേക്കും പോകേണ്ടതാണ്.
കാരോത്തുകുഴി ഭാഗത്തുനിന്നും മാർക്കറ്റ് ഭാഗത്തുകൂടിയും ആലുവ പാലസ് റോഡിൽ ബാങ്ക് ജങ്‌ഷൻ ഭാഗത്തുകൂടിയും പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പ്രവേശനമുണ്ടാകില്ല. കൂടാതെ പമ്പ് ജങ്‌ഷനിൽനിന്ന് ബാങ്ക് ജങ്‌ഷൻ ഭാഗത്തേക്കും വാഹനഗതാഗതം ഉണ്ടായിരിക്കില്ല. ഈ ദിവസം പ്രൈവറ്റ് ബസുകൾ ടൗൺഹാളിനുമുന്നിൽനിന്ന് സർവീസ് ആരംഭിക്കണം.
നവകേരളസദസ്സിനായി അങ്കമാലി ഭാഗത്തുനിന്നുവരുന്ന ബസുകൾ ബൈപാസിലൂടെ ബാങ്ക് ജങ്‌ഷനിലെത്തി ആളുകളെ ഇറക്കി ആലുവ പാലസ് റോഡ് ടൗൺഹാൾവഴി പമ്പ് ജങ്‌ഷനിലെത്തി റെയിൽവേ സ്ക്വയർ, കെഎസ്ആർടിസി, ഹോസ്പിറ്റൽ ജങ്‌ഷൻ കാരോത്തുകുഴിവഴി പുളിഞ്ചോട് ഭാഗത്തെത്തി ഹൈവേവഴി തോട്ടക്കാട്ടുകര സർവീസ് റോഡ്, മണപ്പുറം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
പെരുമ്പാവൂർ പ്രൈവറ്റ് ബസ് റൂട്ടിലൂടെ വരുന്നവർ കാരോത്തുകുഴി ഭാഗത്ത് ആളെ ഇറക്കി പുളഞ്ചോട് ഭാഗത്തെത്തി ഹൈവേവഴി തോട്ടക്കാട്ടുകര സർവീസ് റോഡ്, മണപ്പുറം, അനുബന്ധ റോഡുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ചെറുവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഗ്രാൻഡ് ഹോട്ടൽ- സിവിൽ സ്റ്റേഷൻ റോഡിൽ റെയിൽവേ യാർഡ് ഭാഗത്ത് പാർക്ക് ചെയ്യണം.
#Traffic #control in #Aluva #today