കൊച്ചി : (piravomnews.in) നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗംചെയ്തു ഗവൺമെന്റ് പ്ലീഡറുടെ അറസ്റ്റ് ഉടന്‍.
നിയമ സഹായത്തിന് എത്തിയ യുവതിയെ ബലാസംഘം ചെയ്തെന്ന കേസിൽ ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ പിജി മനുവിനെ നേരത്തെ പുറത്താക്കിയിരുന്നു. അഡ്വക്കേറ്റ് ജനറൽ രാജി എഴുതി വാങ്ങുകയായിരുന്നു.
പിറവം, മാമലശ്ശേരി സ്വദേശി പി.ജി മനുവിനെതിരെ യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയും യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതിന് ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
തുടർന്ന് ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജനറലിന് രാജി നൽകുകയായിരുന്നു. രാജി അഡ്വക്കേറ്റ് ജനറൽ നിയമസെക്രട്ടറിക്ക് കൈമാറും.
മാനഭംഗക്കേസിലെ ഇരയായ യുവതിയാണ് നിയമസഹായം തേടി സീനിയർ ഗവൺമെന്റ് പ്ലീഡറെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബർ 11ന് ഔദ്യോഗിക വാഹനത്തിൽ യുവതിയു വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
The #youngwoman who #sought legal help was #raped; #Arrest of #government #pleader #immediately