ചോറ്റാനിക്കര : (piravomnews.in) തൃക്കാർത്തിക ദീപപ്രഭയിൽ ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണം.
ചോറ്റാനിക്കരയമ്മയുടെ തിരുനാൾ ആഘോഷത്തോടനുബന്ധിച്ചു ഭക്തിസാന്ദ്രമായി നടന്ന തൃക്കാർത്തിക ദീപക്കാഴ്ചയിൽ ആയിരക്കണക്കിനു ഭക്തർ പങ്കെടുത്തു. ദീപാരാധനയ്ക്കു മുൻപു മേൽശാന്തി രാമചന്ദ്രൻ എമ്പ്രാന്തിരി ആദ്യദീപം തെളിച്ചതോടെ ദീപക്കാഴ്ചയ്ക്കു തുടക്കമായി.
തുടർന്നു ഭക്തർ ചേർന്നു വിളക്കുകളിൽ ദീപനാളം പകർന്നതോടെ നിറദീപക്കാഴ്ച ഒരുങ്ങി. ശ്രീകോവിലിൽ നെയ്ത്തിരികളാണു ശോഭ പകർന്നത്. പുലർച്ചെ വിശേഷാൽ അഭിഷേകത്തിനു ശേഷം വർഷത്തിൽ 5 ദിവസം മാത്രമുള്ള ഉഷഃപൂജയും പതിവു നവകം, എതൃത്തപൂജ എന്നിവയും നടന്നു.
25 കലശം, പന്തീരടിപ്പൂജ, ശ്രീഭൂതബലി എന്നിവയ്ക്കു തന്ത്രി പുലിയന്നൂർ ശ്രീജിത്ത് നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു.
The lamp-lighting has begun; #Chotanikara #Devikshetranganam in #Trikarthika #Deepaprabha