ഇലഞ്ഞി : (piravomnews.in) തകർന്നു കിടന്ന ഇലഞ്ഞി – നെല്ലൂര്പാറ റോഡിനു ശാപമോക്ഷമായി. ജലജീവൻ മിഷൻ സമഗ്ര ശുദ്ധജല പദ്ധതിയുടെ വിതരണക്കുഴലുകൾ സ്ഥാപിക്കുന്നതിനു 91 ലക്ഷം രൂപ ജലഅതോറിറ്റി പൊതുമരാമത്ത് വകുപ്പിന് കൈമാറിയതോടെയാണ് പ്രതിസന്ധിക്കു പരിഹാരമായത്.
ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പുകൾ തമ്മിലുള്ള തർക്കമാണ് റോഡ് നവീകരണത്തിന് തടസ്സമായത്. ജലജീവൻ മിഷൻ ജോലികൾക്കായി 10,06,674 രൂപ ജല അതോറിറ്റി അടച്ചിരുന്നെങ്കിലും വർക്ക് ക്രമീകരിച്ചപ്പോൾ റോഡ് നവീകരണത്തിന്റെ മുഴുവൻ തുകയായ ഒരു കോടി രൂപയോളം അടയ്ക്കണമെന്ന് പിഡബ്ല്യുഡി അറിയിച്ചു.
ഇതോടെ റോഡ് നവീകരണവും ജലജീവൻ മിഷൻ പദ്ധതിയും പ്രതിസന്ധിയിലായി.
#Ilanji – #Nellore Para #Road #Jaljeevan project will be completed soon