തിരുമാറാടി : (piravomnews.in) കുടുംബശ്രീ സിഡിഎസ് ന്റെ നേതൃത്വത്തിൽ അഗ്രോ നൂട്രി ഗാർഡൻ പദ്ധതിയിൽ ഉൾപ്പെട്ട ജെഎൽജി ഗ്രൂപ്പുകൾക്കുള്ള പച്ചക്കറി തൈ വിതരണം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു.

സിഡിഎസ് ചെയർപേഴ്സൺ തങ്ക ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എം. ജോർജ്, സ്ഥിരം സമിതി അധ്യക്ഷരായ അനിത ബേബി, സാജു ജോൺ, രമ എം.കൈമൾ, അസിസ്റ്റന്റ് സെക്രട്ടറി എസ്.സാബുരാജ്, സിഡിഎസ് അംഗങ്ങളായ പി.എ.സുശീല, സാറാമ്മ ജോണി, അമ്മിണി ചോതി, സ്മിത സാജു, ശാന്ത തങ്കപ്പൻ, ഇ.കെ.മണി, സിജി സുരേന്ദ്രൻ, മോഹിനി തങ്കപ്പൻ എന്നിവർ പങ്കെടുത്തു.
#Distribution of #vegetable #seedlings was #inaugurated in #Tirumaradi
