ഇലഞ്ഞി : (piravomnews.in) ടൗണിൽ തെരുവുനായ്ക്കൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. അൻപതോളം തെരുവുനായ്ക്കളാണ് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നത്.
ഇലഞ്ഞി ബസ് സ്റ്റാൻഡ്, മാർക്കറ്റ് കവല, ആലപുരം എന്നിവിടങ്ങളിലാണ് നായ്ക്കളുടെ ശല്യം കൂടുതൽ. പതിനഞ്ചോളം നായ്ക്കളടങ്ങുന്ന സംഘമായാണ് ഇവയെ കാണപ്പെടുന്നത്.
റോഡരികിൽ പതിയിരുന്ന് വാഹനങ്ങൾക്ക് നേരെയും കാൽനട യാത്രക്കാർക്കു നേരെയും നായ്ക്കൾ കുരച്ച് ചാടുന്നത് പതിവാണ്. തെരുവുനായ്ക്കൾ കൂട്ടമായി റോഡിലൂടെ നടക്കുന്നതും അപകടത്തിനു കാരണമാകുന്നു.
#Straydogs are a #threat to #commuters in #Ilanji #town