ഇലഞ്ഞി : (piravomnews.in) ഇലഞ്ഞി ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന പട്ടയം ഇല്ലാത്തവർക്ക്, പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, നാലാം വാർഡ് മെമ്പർ ജോർജ് ചമ്പമല, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന്, നാലാം വാർഡിലുള്ള പുത്തൻ കോളനി, ഉരുളിച്ചാലി കോളനി, തുടങ്ങിയ ഭാഗങ്ങളിൽ നിന്നും തുടക്കം കുറിച്ചു.
വരും ദിവസങ്ങളിൽ, സർക്കാർ നിർദ്ദേശ പ്രകാരം പട്ടയം ഇല്ലാത്ത എല്ലാവരുടെയും ലിസ്റ്റ് തയ്യാറാക്കി നൽകുമെന്ന് പ്രസിഡന്റ് അറിയിച്ചു.
In #elanji, for those who do not have #Pattaya, the process has been #initiated to provide #Pattaya