തിരുമാറാടി : (piravomnews.in) കാക്കൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊന്നു. അയൽവാസിആണ് വീടുകയറി കൊലപ്പെടുത്തിയത്.
കല്ലുവളവിങ്കൽ സണ്ണി വർക്കിയുടെ മകൻ സോണിയാണ് (32) മരിച്ചത്. സംഭവത്തിൽ പ്രതി കാക്കൂർ മണക്കാട്ട് താഴം മഹേഷ് (44) പോലീസ് പിടിയിൽ. തിങ്കൾ രാത്രി ഏഴോടെയാണ് സംഭവം.
പണി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിനു മുറ്റത്തേക്ക് വീണ സോണിയെ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അയൽക്കാർ ഓടിയെത്തിയപ്പൊഴെക്കും പ്രതി ഓടി രക്ഷപെട്ടു. പിന്നീട് സമീപത്തുള്ള സ്വന്തം വീട്ടിൽ കയറി വാതിൽ അടച്ചു. കൂത്താട്ടുകുളം പൊലിസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. മൃതദേഹം കൂത്താട്ടുകുളം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
ഞായറാഴ്ചയും സോണിയെ മഹേഷ് വീടുകയറി ഭീഷണിപ്പെടുത്തിയതായി പറയുന്നു.
മരിച്ച സോണിയുടെ മാതാവ്; മോളി , പിതാവ്;പരേതനായ സലി.
In #Tirumaradi #Kakur, a #youngman was #stabbed to #death by entering his #house