ചോറ്റാനിക്കര.....(piravomnews.in) ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഭക്തയുടെ ആറു പവൻ മാല കവർന്നു. കോട്ടയം കുറുപ്പുംതറ സ്വദേശി അമ്മിണി രാജേന്ദ്രന്റെ (62)മാലയാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12:30ന്കീഴ് കാവിൽ വച്ച് മോഷ്ടിച്ചത്.
ക്ഷേത്രത്തിൽ തിരക്കില്ലാത്ത സമയത്ത് മൂന്നു പേരുള്ള സംഘം കൃത്രിമമായ തിരക്കുണ്ടാക്കിയാണ് മാല കവർന്നത്. കീഴ്ക്കാവ് ക്ഷേത്രത്തിലെ കുളത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണതിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ബാരിക്കോട് നിർമ്മിച്ചതിനാൽ ഭക്തർക്ക് തൊഴുത് നിൽക്കുവാൻ അസൗകര്യം ഉണ്ട്. ഇതു മുതലെടുത്താണ് മോഷണസംഘം കൃത്രിമ തിരക്കുണ്ടാക്കി മാല കവർന്നത്. മാല മോഷണം പോയി എങ്കിലും വയോധിക വിവരമറിഞ്ഞത് മേൽക്കാവ് ക്ഷേത്രത്തിൽ എത്തിയപ്പോൾ മാത്രമാണ്. ക്ഷേത്ര ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിന്റെ ശ്രദ്ധയിൽ പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് ദേവസ്വവുമായി ബന്ധപ്പെട്ട് ഇവരുടെ സിസിടിവി ദൃശ്യം പോലീസ് ശേഖരിക്കുകയും ചെയ്തു. ഇതേ സംഘം തന്നെ ഞായറാഴ്ച രാവിലെ വലപ്പാട് തൃപ്രയാർ ക്ഷേത്രത്തിലും കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെയും ഭക്തരുടെ മാല കവർന്നതും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുളന്തുരുത്തി എസ് എച്ച് ഒ മനേഷ് കെ ടി യുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പ്രതികൾ തമിഴ്നാട് സ്വദേശിനികൾ ആണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
Six Pawan Malas were stolen from a devotee who came to visit Chotanikara Devi Temple