ഇലഞ്ഞി.... ബാലസഭ കുട്ടികളെ പ്രകൃതി, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ തുടങ്ങിയവയെ കുറിച്ച് അവബോധം നൽകുന്നതിനും ദുരന്തങ്ങൾ അപകടങ്ങൾ എന്നിവ തിരിച്ചറിയുന്നതിനും യഥാസമയം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിനുമായി കുടുംബശ്രീയുടെ സജ്ജം ട്രെയിനിങ്ങിന്റെ ആദ്യ ക്ലസ്റ്റർ ഓഗസ്റ്റ് 5,6 തീയതികളിലായി ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളിൽ കുടുംബശ്രീ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
കുടുംബശ്രീ ചെയർപേഴ്സൺ . വത്സ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉത്ഘാടന കർമം നിർവഹിച്ചു.. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷ്, പതിനൊന്നാം വാർഡ് മെമ്പർ സന്തോഷ് കോരപ്പിള്ള തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.. ബ്ലോക്ക് കോർഡിനേറ്റർ രഞ്ജിത പ്രകാശ്, അക്കൗണ്ടന്റ് മിനി തോമസ്, സിഡിഎസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. റിസോർസ് പേർസൺമാരായ ശ ശാലു മനു, ലീന വി സി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ആദ്യ ക്ലസ്റ്ററിൽ ഇലഞ്ഞി പഞ്ചായത്തിലെ വിവിധ ബാലസഭകളിൽ നിന്നുള്ള 33 കുട്ടികൾ പങ്കെടുത്തു.
Children's Council Training was organized by Kudumbashree's Sajjam