ചോറ്റാനിക്കര.... ചോറ്റാനിക്കര പടിയാർ മെമ്മോറിയൽ ഹോമിയോ കോളേജ് വിദ്യാർത്ഥികൾക്ക് മാനേജ്‍മെറ്റിൽ നിന്ന് പീഡനം. പ്രളയ സമയത്തും,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും, ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ചോറ്റാനിക്കര നിവാസികളോടൊപ്പം സഹയാത്രികരായ ഹോമിയോ കോളേജ് വിദ്യാർത്ഥികൾ ഹോമിയോ കോളേജിൽ മാനേജ്മെൻൻറെ കിരാതമായ നടപടികൾ നേരിടുന്ന പരാതിയിൽ ബഹുജനങ്ങൾ ഇടപെട്ടിരുന്നു.
കോളേജ് ഹോസ്റ്റലിൽ അപരിഷ്കൃതമായ നിയമങ്ങൾ ഹോസ്റ്റൽ വിദ്യാർഥികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്, കൂടാതെ കോളേജ് ആർട്സ് നടത്തുവാനും മറ്റനവധി വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ നിരാകരിക്കുന്ന മാനേജ്മെൻറ് സമീപനം മാറ്റണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ ചോറ്റാനിക്കരയിലെ വിവിധ രാഷ്ട്രീയ പാർട്ടികളായ യൂത്ത് കോൺഗ്രസ്, കെഎസ്‌യു,എൻ എച്ച് എസ എ, ഇടത് യുവജന സംഘടനകൾ ആയ എസ്എഫ്ഐ ഡിവൈഎഫ്ഐ , ഗ്രാമ/ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ എന്നിവർ വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കുകയും അതിന് പൂർണ്ണ പിന്തുണയും നൽകുകയുണ്ടായി. അതിൻറെ അടിസ്ഥാനത്തിൽ കോളേജ് പ്രിൻസിപ്പൽൻ്റെയും മറ്റ് മാനേജ്മെൻറ് ഭാരവാഹികളുടെയും സാന്നിധ്യതിൽ വച്ചുണ്ടായ ഒത്തുതീർപ്പിൻ്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം കാണാം എന്ന് ഉറപ്പു നൽകുകയും ഉണ്ടായിട്ടുള്ളതാണ്.
യൂണിയൻ ചെയർമാൻ വിദ്യാർഥികളെ പ്രതിനിധീകരിച്ച് നാളെ നടക്കുന്ന കൗൺസിൽ യോഗത്തിൽ പങ്കെടുത്തു ന്യായമായ വിവിധ ആവശ്യങ്ങൾ മാനേജ്മെൻ്റിൽ ഉന്നയിക്കുന്നതാണ്. ചോറ്റാനിക്കര പടിയാർ മെമ്മോറിയൽ ഹോസ്പിറ്റലിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം മാനേജ്മെൻറ് ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ ശക്തമായ സമര നടപടികളുമായി സംയുക്ത രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് പോകുമെന്ന് അറിയിച്ചു
Chottanikkara Padiyar Memorial Homoeo College students harassed by management