സംസ്ക്കാരം നാളെ, ഇന്നസെന്‍റിന്‍റെ മൃതദേഹം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചു

സംസ്ക്കാരം നാളെ, ഇന്നസെന്‍റിന്‍റെ മൃതദേഹം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചു
Mar 27, 2023 10:30 AM | By Piravom Editor

കൊച്ചി....ഇന്നസെന്‍റിന്‍റെ മൃതദേഹം ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ആയിരങ്ങൾ തടിച്ചു കൂടി. നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ മൃതദേഹം കൊച്ചി ഇൻഡോർ സ്‌റ്റേഡിയത്തിൽ എത്തിച്ചു. രാവിലെ 11മണി വരെ പൊതു ദർശനത്തിന് അവസരം ഒരുക്കിയിട്ടുണ്ട് 

ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും രാവിലെ എട്ട് മണിയോടെയായിരുന്നു പൊതുദർശനത്തിനായി അദ്ദേഹത്തിന്റെ മൃതദേഹം ഇവിടെയെത്തിച്ചത്. പൊതുദർശനവും മരണാനന്തര ചടങ്ങുകളും പൂർത്തിയായ ശേഷം ഇന്നസെന്റിന്റെ മൃതദേഹം നാളെ വൈകീട്ട് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു ഉൾപ്പടെയുള്ളർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ഭാരവാഹികളും ഒപ്പമുണ്ട്. പൊതുജനങ്ങൾക്കായും സിനിമാ പ്രവർത്തകർക്ക് വേണ്ടിയും രണ്ട് കവാടങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. മുഴുവൻ ആളുകൾക്കും ഇവിടെ തന്നെ അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. 11 മണിവരെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം തുടരും. മലയാള സമൂഹം കേരളക്കര മുഴുവനും ഇവിടെ എത്തി ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കും. ഇവിടുത്തെ പൊതുദർശനത്തിന് ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും. ഇവിടെ നടന്‍റെ കുടുംബ കല്ലറ ഉണ്ട്. പ്രദേശത്ത് മതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം ആകും ഇന്നസെന്റിന്റെ സംസ്കാരവും നടക്കുക.

Cremation tomorrow morning, Innocent's body at Kadawantra Indoor Stadium

Next TV

Related Stories
സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യത

May 28, 2023 11:22 AM

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും, തെക്കന്‍...

Read More >>
അരിക്കൊമ്പൻ ഇന്നും ജനവാസ മേഖലയിൽ ഇറങ്ങി

May 28, 2023 11:13 AM

അരിക്കൊമ്പൻ ഇന്നും ജനവാസ മേഖലയിൽ ഇറങ്ങി

അരിക്കൊമ്പൻ ഇന്നും ജനവാസ മേഖലയിൽ ഇറങ്ങി. എൻടിപ്പട്ടി മേഖലയിലാണ് അരിക്കൊമ്പൻ ഇറങ്ങിയത്. ഇവിടെ നിന്നും ആന കുത്തനാച്ചിയാർ ഭാഗത്തേക്ക്...

Read More >>
കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം; പ്രദേശത്ത് വൻതോതിൽ പുക

May 28, 2023 10:37 AM

കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം; പ്രദേശത്ത് വൻതോതിൽ പുക

കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം.പ്രദേശത്ത് വന്‍തോതിൽ പുക ഉയരുകയാണ്. ഞായറാഴ്ച രാവിലെയാണു സംഭവം....

Read More >>
അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്

May 27, 2023 11:46 AM

അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്

അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ...

Read More >>
സ്കൂളുകളിൽ പ്രവേശനോത്സവ ഒരുക്കം ശുചീകരണമേറ്റെടുത്ത് ഡിവൈഎഫ്ഐ

May 26, 2023 06:08 PM

സ്കൂളുകളിൽ പ്രവേശനോത്സവ ഒരുക്കം ശുചീകരണമേറ്റെടുത്ത് ഡിവൈഎഫ്ഐ

കൂത്താട്ടുകുളം ഗവ. യു പി സ്കൂളും പരിസരവും ഡിവൈഎഫ്ഐ കൂത്താട്ടുകുളം മേഖല കമ്മിറ്റി നേതൃത്വത്തിൽ ശുചീകരിച്ചു. ബ്ലോക്ക് സെക്രട്ടറി അരുൺ അശോകൻ...

Read More >>
വെള്ളമാണെന്ന് കരുതി മദ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു

May 26, 2023 03:52 PM

വെള്ളമാണെന്ന് കരുതി മദ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു

കൂത്താട്ടുകുളം ഇലഞ്ഞി ആലപുരത്ത് റബ്ബറിന് ഷെയ്ഡ് ഇടുന്നതിനായി എത്തിയതായിരുന്നു ഇവര്‍. റബ്ബര്‍തോട്ടത്തിനു സമീപമുള്ള കോഴിഫാമിനോട് ചേര്‍ന്ന...

Read More >>
Top Stories