കൊച്ചിയിലെ രാസബാഷ്പ മാലിന്യ അളവിന്റെ വർദ്ധനവ് കളക്ടർ യോഗം വിളിച്ചു

കൊച്ചിയിലെ രാസബാഷ്പ മാലിന്യ അളവിന്റെ വർദ്ധനവ് കളക്ടർ യോഗം വിളിച്ചു
Feb 13, 2023 09:19 PM | By Piravom Editor

കൊച്ചി.... കൊച്ചിയിലെ രാസബാഷ്പ മാലിന്യ അളവിന്റെ വർദ്ധനവ് കളക്ടർ യോഗം വിളിച്ചു. വായുവിലെ രാസബാഷ്പ മാലിന്യത്തിന്റെ അളവ് വർധിക്കുന്നത് (പി.എം 2.5) ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനം.

മലിനീകരണ സ്രോതസുകൾ നിരീക്ഷിച്ച് കർശന നടപടികൾ സ്വീകരിക്കും. നഗരത്തിലെ പച്ചപ്പ് വർധിപ്പിക്കാനും യോഗം നിർദേശിച്ചു. മലിനീകരണ തോത് കൃത്യമായി നിരീക്ഷിച്ച് നഗരത്തിലെ വായുവിന്റെ ഗുണമേന്മ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ദുരന്ത നിവാരണ അതോറിറ്റിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നേതൃത്വത്തിലാണ് പഠനം. നാഷണൽ സർവീസ് സ്കീമിന്റെയും നെഹ്റു യുവകേന്ദ്രയുടെയും വോളന്റിയർമാരെ പഠനത്തിനായി നിയോഗിക്കും. പഠനഫലങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. നഗരത്തിൽ 12 ഇടത്താണ് നിലവിൽ മലിനീകരണ നിയന്ത്രണ ബോർഡിന് നിരീക്ഷണ സംവിധാനമുള്ളത്. ഇതിൽ വൈറ്റിലയിലാണ് ഏറ്റവും കൂടുതൽ മലിനീകരണത്തോത് രേഖപ്പെടുത്തിയിട്ടുള്ളത്. മൊബിലിറ്റി ഹബ്ബും വൈറ്റില ജംഗ്ഷനും ഉൾപ്പെടുന്ന മേഖലയാണിത്. ഉയർന്ന വാഹന സാന്ദ്രതയാണ് പി.എം 2.5ന്റെ തോതിലുള്ള വർധനയ്ക്ക് കാരണം. നഗരത്തിലെ അന്തരീക്ഷ വായുവിന്റെ നിലവാരം നിരീക്ഷിക്കുന്നതിന് കലൂരിൽ സ്റ്റേഡിയത്തിന് സമീപം പുതിയ നിരീക്ഷണ കേന്ദ്രം മാർച്ചിൽ പ്രവർത്തനം തുടങ്ങും. ഇതിന് പുറമെ വൈറ്റില മൊബിലിറ്റി ഹബ്ബിൽ വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന വാതകങ്ങൾ അനുവദനീയ അളവിലാണോ എന്ന് പരിശോധിക്കുന്നതിന് മോട്ടോർ വാഹന വകുപ്പും സംവിധാനമേർപ്പെടുത്തും. കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹനങ്ങളുടെ പുക നിലവാരം പരിശോധിക്കും. അന്തരീക്ഷ വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് കൊച്ചി നഗരത്തെ കൂടുതൽ ഹരിതാഭമാക്കുന്നതിനുള്ള നടപടികൾക്കും നിർദേശം നൽകി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കൊച്ചി സ്മാർട് മിഷ൯ ലിമിറ്റഡ്, വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) എന്നിവയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദു മോൾ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ. ബാബുരാജൻ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ജി. അനന്തകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

The collector called a meeting regarding the increase in the quantity of chemical vapor waste in Kochi

Next TV

Related Stories
#arrested | വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

Sep 16, 2024 09:31 PM

#arrested | വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചത് നിരസിച്ചപ്പോൾ വയോധികയെ റോഡിലേയ്ക്ക് തള്ളിയിട്ടു. തുടര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയുടെ...

Read More >>
 #death | മരുമകനുമായുള്ള വഴക്കിനിടെ മധ്യവയസ്‌കൻ കുഴഞ്ഞു വീണു മരിച്ചു

Sep 16, 2024 09:16 PM

#death | മരുമകനുമായുള്ള വഴക്കിനിടെ മധ്യവയസ്‌കൻ കുഴഞ്ഞു വീണു മരിച്ചു

മരുമകനുമായുള്ള വഴക്കിനിടെ മുഹമ്മദലി കുഴഞ്ഞു...

Read More >>
#Niranjana | വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

Sep 16, 2024 08:42 PM

#Niranjana | വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

ദേശിയപാത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ മെറ്റീരിയല്‍ സപ്ലെ ചെയ്യുന്ന കമ്പനിയാണ് നടുവത്ര...

Read More >>
#accident | കാറുകൾ കൂട്ടിയിടിച്ച് വയോധികയ്ക്ക് പരിക്ക്‌

Sep 16, 2024 07:34 PM

#accident | കാറുകൾ കൂട്ടിയിടിച്ച് വയോധികയ്ക്ക് പരിക്ക്‌

ഇന്ന്‌ വൈകുനേരം 3.15 നാണ് അപകടം സംഭവിച്ചത്‌. പരിക്കേറ്റ സ്ത്രീയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
 #MalayalamCinema |  മലയാള സിനിമയിൽ പുതിയ സംഘടന ; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്

Sep 16, 2024 03:54 PM

#MalayalamCinema | മലയാള സിനിമയിൽ പുതിയ സംഘടന ; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ്...

Read More >>
#train | രാവിലെ 9.45ന് എത്തണമെന്ന് ആവശ്യപ്പെട്ടു, വേണാട് എക്സ്പ്രസ് ഇപ്പോൾ എത്തുന്നത് 10 മണി കഴിഞ്ഞ്

Sep 16, 2024 03:40 PM

#train | രാവിലെ 9.45ന് എത്തണമെന്ന് ആവശ്യപ്പെട്ടു, വേണാട് എക്സ്പ്രസ് ഇപ്പോൾ എത്തുന്നത് 10 മണി കഴിഞ്ഞ്

എന്നാലും സൗത്ത് റെയിൽവേ സ്റ്റേഷൻ, മഹാരാജാസ് കോളജ് മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങിയ ശേഷം ബസിൽ കയറിവേണം പശ്ചിമ കൊച്ചി ഭാഗങ്ങളിലേക്കു പോകാൻ.ഇതിനിടെയാണു...

Read More >>
Top Stories