#Niranjana | വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

#Niranjana | വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം
Sep 16, 2024 08:42 PM | By Amaya M K

തിരുവല്ല : (piravomnews.in) വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders)ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര.

തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്. തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം അരങ്ങേറിയത്.

കേരളത്തില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു.

തന്റെ ഇഷ്ടനമ്പറായ 7777 ലേലത്തിലൂടെ സ്വന്തമാക്കിയതോടെ പൃഥ്വിരാജിനെ പിന്തള്ളിയിരിക്കുകയാണ് തിരുവല്ല സ്വദേശി നിരഞ്ജന. 1.78 കോടി രൂപയ്ക്കാണ് കാര്‍പാതിയന്‍ കളര്‍ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇ വാങ്ങിയത്.

ദേശിയപാത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ മെറ്റീരിയല്‍ സപ്ലെ ചെയ്യുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്‌സ്.

നടുവത്ര വീട്ടില്‍ അനില്‍കുമാര്‍-സാജി ഭായ് ദമ്പതികളുടെ മകളായ നിരഞ്ജന എര്‍ത്തെക്‌സ് വെഞ്ചേഴ്‌സ് പ്രൈ. ലിമിറ്റഡിന്റെയും(Earthex ventures) ഡയറക്ടര്‍ കൂടിയാണ്. ക്വാറി, ക്രഷര്‍ തുടങ്ങിയ അനുബന്ധ മേഖലകളിലാണ് നിരഞ്ജനയുടെ ബിസിനസ്.

ഇഷ്ട നമ്പര്‍ സ്വന്തമാക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും ഇത്തരം ലേലത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന തുക വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാകുമെന്നും നിരഞ്ജന പറഞ്ഞു.

#Thiruvalla #resident paid Rs 7.85 lakh for the vehicle's #preferred #number; 7777 Now #Niranjana has her #own

Next TV

Related Stories
#boats | ഇൻബോർഡ്, 
ചൂടവല വള്ളങ്ങൾക്ക് 
കരിക്കാടിക്കൊയ‍്ത്ത്

Sep 19, 2024 05:50 AM

#boats | ഇൻബോർഡ്, 
ചൂടവല വള്ളങ്ങൾക്ക് 
കരിക്കാടിക്കൊയ‍്ത്ത്

എന്നാൽ, ഇത്തവണ ചെമ്മീന്റെ വിലയിൽ വലിയ കുറവുള്ളതിനാൽ കൂടുതൽ മെച്ചമൊന്നും ഉണ്ടായില്ല. കിലോഗ്രാമിന് 50 മുതൽ 70 രൂപവരെമാത്രമേ ലേലത്തിൽ...

Read More >>
#KalanilayamPeter | നാടകനടൻ കലാനിലയം പീറ്റർ അന്തരിച്ചു

Sep 19, 2024 05:44 AM

#KalanilayamPeter | നാടകനടൻ കലാനിലയം പീറ്റർ അന്തരിച്ചു

ഇന്ദുലേഖ നാടകം പിന്നീട് സിനിമയാക്കിയപ്പോൾ അതിന്റെ അസോസിയറ്റ് ഡയറക്ടറും പ്രൊഡക്‌ഷൻ കൺട്രോളറുമായും പ്രവർത്തിച്ചു. 1979 മുതൽ ആകാശവാണി നാടകങ്ങളുടെയും...

Read More >>
#fourlegged | നാൽക്കാലിയാണ് ഈ കോഴി

Sep 19, 2024 05:40 AM

#fourlegged | നാൽക്കാലിയാണ് ഈ കോഴി

10 വര്‍ഷത്തെ കച്ചവടത്തിനിടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായതിനാല്‍ കോഴിയെ കൊല്ലേണ്ടെന്നും കൂട്ടിലിടാനും ജീവനക്കാരനോട് ബാബു...

Read More >>
#arrested | യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമം; ആറുപേർ പിടിയിൽ

Sep 19, 2024 05:33 AM

#arrested | യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമം; ആറുപേർ പിടിയിൽ

തലയ്ക്ക് പരിക്കേറ്റ നിച്ചു, സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വധശ്രമത്തിനും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയതിനുമാണ് കേസ്. രണ്ടാംപ്രതി...

Read More >>
#arrested | സോപ്പുപെട്ടികളിൽ ഒളിപ്പിച്ചുകടത്തിയ 20 ലക്ഷത്തിന്റെ ഹെറോയിനുമായി മൂന്നുപേർ പിടിയിൽ

Sep 19, 2024 05:16 AM

#arrested | സോപ്പുപെട്ടികളിൽ ഒളിപ്പിച്ചുകടത്തിയ 20 ലക്ഷത്തിന്റെ ഹെറോയിനുമായി മൂന്നുപേർ പിടിയിൽ

10 ഗ്രാംവീതം ഡപ്പികളിലാക്കി ഒന്നിന്‌ 2500–--3000 രൂപ നിരക്കിലാണ് വിൽപ്പനയെന്ന്‌ പൊലീസ്‌ പറഞ്ഞു....

Read More >>
#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

Sep 18, 2024 07:19 AM

#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കാണാതായതിൽ പോക്സോ അതിജീവിതയും...

Read More >>
Top Stories