കൊച്ചി : (piravomnews.in) റെയിൽവേ സ്റ്റേഷൻ ക്ലാസിഫിക്കേഷനിൽ ജില്ലയിലെ രണ്ടു സ്റ്റേഷനുകൾക്ക് സ്ഥാനക്കയറ്റം.
നോൺ സബേർബൻ ഗ്രൂപ്പ് (എൻഎസ്ജി)– 2 വിഭാഗത്തിൽ എറണാകുളം ടൗൺ സ്റ്റേഷൻ ഇടം നേടിയപ്പോൾ എൻഎസ്ജി–4 വിഭാഗത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ ഇടം നേടി.
വരുമാനവും യാത്രക്കാരുടെ എണ്ണവും കണക്കാക്കി 5 വർഷം കൂടുമ്പോൾ പുതുക്കുന്ന സ്റ്റേഷൻ പട്ടികയിലാണു ജില്ലയിലെ രണ്ടു സ്റ്റേഷനുകൾക്കു നേട്ടം. 100 കോടിയിലേറെ രൂപ വരുമാനം നേടിയ സ്റ്റേഷനുകളാണ് എൻഎസ്ജി– 2 വിഭാഗത്തിലുള്ളത്.
ടൗൺ സ്റ്റേഷൻ മുൻപ് എൻഎസ്ജി– 3 വിഭാഗത്തിലായിരുന്നു.എറണാകുളം ജംക്ഷൻ സ്റ്റേഷൻ ഈ വിഭാഗത്തിൽ നേരത്തേ ഇടം നേടിയതാണ്.
എറണാകുളം ജംക്ഷൻ (241.7 കോടി രൂപ), ടൗൺ (139 കോടി), ആലുവ (83.19 കോടി), തൃപ്പൂണിത്തുറ (11.10 കോടി) സ്റ്റേഷനുകൾ ചേർന്നുള്ള വരുമാനം 475 കോടിയിലേറെ രൂപയാണ്. ടിക്കറ്റ് വരുമാനം, യാത്രക്കാരുടെ എണ്ണം, സ്ഥലത്തിന്റെ പ്രാധാന്യം ഉൾപ്പെടെ വിലയിരുത്തിയാണു പട്ടിക തയാറാകുന്നത്.
#revenue and #number of #passengers; #Ernakulam's two #stations gain in #railway list