---
title: "#accident | സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം"
english_title: "#Two #die after #scooter #goes out of #control and #overturns"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/235938/two-die-after-scooter-goes-out-of-control-and-overturns"
published_at: "2024-09-16T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7fa10050f0_acciden6t.jpg"
keywords: []
---

# #accident | സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം

> **Lead Summary:** മലപ്പുറം: മലപ്പുറം ജില്ലയിലെ മമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം.

## Article Content

മലപ്പുറം: മലപ്പുറം ജില്ലയിലെ മമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം.

മമ്പാട് നടുവക്കാട് ചീരക്കുഴിയിൽ ഷിജുവിൻ്റെ മകൻ 3 വയസുള്ള ധ്യാൻദേവും ഷിജുവിന്റെ സഹോദരൻ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മിയുമാണ് മരിച്ചത്.

മമ്പാട് കാരച്ചാൽ പൂള പൊയിലാണ് അപകടമുണ്ടായത്. സ്കൂട്ടർ ഓടിച്ചിരുന്നത് ഷിജുവിന്റെ സഹോദരനായ ഷിനോജ് ആയിരുന്നു.

ഷിനോജും ശ്രീലക്ഷ്മിയും 3 കുട്ടികളുമാണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ രണ്ടു കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/235938/two-die-after-scooter-goes-out-of-control-and-overturns)