---
title: " #MalayalamCinema |  മലയാള സിനിമയിൽ പുതിയ സംഘടന ; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്"
english_title: "New #Organization in #MalayalamCinema; Progressive #filmmakers"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/235954/new-organization-in-malayalamcinema-progressive-filmmakers"
published_at: "2024-09-16T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e807ae7f6b3_cinema.jpg"
keywords: []
---

#  #MalayalamCinema |  മലയാള സിനിമയിൽ പുതിയ സംഘടന ; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്

> **Lead Summary:** **കൊച്ചി : **(piravomnews.in മലയാള സിനിമയിൽ പുതിയ സംഘടന. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്.

## Article Content

**കൊച്ചി : **(piravomnews.in മലയാള സിനിമയിൽ പുതിയ സംഘടന. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്.

സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംഘടനയെ കുറിച്ച് സിനിമാ പ്രവർത്തകർക്ക് കത്ത് നൽകി.

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ് വാദം.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി എന്നിവയ്കകു വേണ്ടി നിലകൊള്ളും, പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/235954/new-organization-in-malayalamcinema-progressive-filmmakers)