#train | രാവിലെ 9.45ന് എത്തണമെന്ന് ആവശ്യപ്പെട്ടു, വേണാട് എക്സ്പ്രസ് ഇപ്പോൾ എത്തുന്നത് 10 മണി കഴിഞ്ഞ്

#train | രാവിലെ 9.45ന് എത്തണമെന്ന് ആവശ്യപ്പെട്ടു, വേണാട് എക്സ്പ്രസ് ഇപ്പോൾ എത്തുന്നത് 10 മണി കഴിഞ്ഞ്
Sep 16, 2024 03:40 PM | By Amaya M K

കൊച്ചി : (piravomnews.in) എറണാകുളം ജംക്‌ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ പേരിൽ, സൗത്ത് സ്റ്റേഷൻ ഒഴിവാക്കി നോർ‌ത്ത് റെയിൽവേ സ്റ്റേഷനിലൂടെ സർവീസ് നടത്തുന്ന വേണാട് എക്സ്പ്രസ് സമയക്രമം പാലിക്കുന്നില്ലെന്നു പരാതി.

വേണാടിന് എത്തി എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇറങ്ങി തേവര, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്കു ജോലിക്കു പോകുന്നവരാണു വലയുന്നത്.

രാവിലെ നോർത്തിൽ ഇറങ്ങിയ ശേഷം പത്മ വഴി എംജി റോഡിലൂടെയുള്ള ബസ് കിട്ടാൻ അരമണിക്കൂറോളം യാത്രക്കാർ കാത്തുനിൽക്കേണ്ടി വരുന്നുണ്ട്. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി, തേവര ഭാഗങ്ങളിലേക്കു പോകണമെങ്കിൽ മെട്രോ ട്രെയിനിനെ ആശ്രയിക്കണം.

എന്നാലും സൗത്ത് റെയിൽവേ സ്റ്റേഷൻ, മഹാരാജാസ് കോളജ് മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങിയ ശേഷം ബസിൽ കയറിവേണം പശ്ചിമ കൊച്ചി ഭാഗങ്ങളിലേക്കു പോകാൻ.ഇതിനിടെയാണു രാവിലെ വേണാടിന്റെ വൈകിയോട്ടം.

9.50നു ടൗൺ സ്റ്റേഷനിൽ എത്തേണ്ട വേണാട് പലപ്പോഴും 10നു ശേഷമാണ് എത്തുന്നത്. രാവിലെ 9.45നു വേണാട് നോർത്തി‍ൽ എത്തണമെന്ന യാത്രക്കാരുടെ ആവശ്യത്തിനിടെയാണു വൈകിയോട്ടം..

#Asked to #arrive at 9.45 am, #Venad #Express now #arrives #after 10 am

Next TV

Related Stories
#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

Sep 18, 2024 07:19 AM

#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കാണാതായതിൽ പോക്സോ അതിജീവിതയും...

Read More >>
#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്

Sep 18, 2024 07:15 AM

#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്

പാലുകാച്ചലിന് ശേഷമുള്ള സദ്യയ്‌‍ക്കായി തയ്യാറാക്കിയ പായസം വാങ്ങിവയ്‍ക്കുന്നതിനിടയില്‍ അജി വാര്‍പ്പിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. 60...

Read More >>
#attack | വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ

Sep 18, 2024 07:11 AM

#attack | വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ

എറണാകുളത്ത് നിന്ന് ഇടുക്കിയിലെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ഒരുക്കിയ താമസ സൗകര്യവുമായി ബന്ധപ്പെട്ടായിരുന്നു...

Read More >>
#Cyberfraud | സൈബർ തട്ടിപ്പുകാരെയും ലഹരിമാഫിയയെയും അമർച്ച ചെയ്യും: സിറ്റി പൊലീസ്‌ കമീഷണർ

Sep 18, 2024 07:06 AM

#Cyberfraud | സൈബർ തട്ടിപ്പുകാരെയും ലഹരിമാഫിയയെയും അമർച്ച ചെയ്യും: സിറ്റി പൊലീസ്‌ കമീഷണർ

സാധാരണക്കാർക്കും മനസ്സിലാക്കാവുന്ന തരത്തിൽ സൈബർ ക്ലാസുകളും ബോധവൽക്കരണവും ആസൂത്രണം...

Read More >>
#Danceworkshop | നാട്യശിൽപ്പശാല 
തുടങ്ങി

Sep 18, 2024 07:02 AM

#Danceworkshop | നാട്യശിൽപ്പശാല 
തുടങ്ങി

നർത്തകി ശിവാനി അവധാനി, അധ്യാപികമാരായ അനില ജോഷി, രഹ്‌ന നന്ദകുമാർ, അനുപമ അനിൽകുമാർ എന്നിവർ...

Read More >>
#restcenter | തൊഴിലാളികള്‍ക്കുള്ള വിശ്രമകേന്ദ്രം നശിപ്പിച്ചു

Sep 18, 2024 06:57 AM

#restcenter | തൊഴിലാളികള്‍ക്കുള്ള വിശ്രമകേന്ദ്രം നശിപ്പിച്ചു

കുറച്ച് മാസങ്ങൾക്കുമുമ്പ്‌ പ്രദേശത്ത് രാസമാലിന്യങ്ങൾ എത്തിച്ച് ഭൂമി നികത്താന്‍ നേതൃത്വം നൽകിയത് കിരൺ കുഞ്ഞുമോ​ന്റെ...

Read More >>
Top Stories