മുളന്തുരുത്തി..... മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും തുരുത്തിക്കര ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന കരുതൽ പദ്ധതിക്ക് തുരുത്തിക്കര ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിൽ തുടക്കമായി. 60 വയസ്സിനു മുകളിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വയോജനങ്ങൾക്ക് കൗൺസിലിംഗ് ഉൾപ്പെടെയുള്ള സൗജന്യ ആയുർവേദ ചികിത്സ നൽകുന്നതാണ് പദ്ധതി.

ഇതിനായി എല്ലാ ശനിയാഴ്ചകളിലും മനോരോഗ വിദഗ്ധനായ ഡോക്ടറുടെ സേവനം തുരുത്തിക്കര ആയുർവേദ ഡിസ്പെൻസറിൽ ലഭ്യമാകും. പഞ്ചകർമ്മ ചികിത്സ പൊതുജനങ്ങൾക്കായുള്ള യോഗ പരിശീലനം തുടങ്ങിയ വിവിധ പദ്ധതികൾ പൊതുജനങ്ങൾക്കായി നിലവിൽ തുരുത്തിക്കര ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ നടന്നുവരുന്നു. പിറവം എംഎൽഎ അഡ്വക്കേറ്റ്. അനൂപ് ജേക്കബ് പദ്ധതി ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ മുഖ്യാതിഥ്യം വഹിച്ചു. ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ ഡിജി റ്റി ഡി സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് രതീഷ് കെ ദിവാകരൻ,ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ ഷാജി മാധവന്‍,പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ലതിക അനില്‍,ജോര്‍ജ് മാണി പട്ടച്ചേരില്‍,ബിനി ഷാജി,പഞ്ചായത്ത് അംഗങ്ങളായ റെഞ്ചി കുര്യന്‍ കൊള്ളിനാല്‍, ലിജോ ജോര്‍ജ്,വിശ്വംഭരന്‍ പി എ, മധുസുദന്‍ കെ പി,ജോയല്‍ കെ ജോയി,ജെറിന്‍ റ്റി ഏലിയാസ്,വയോജന അനിമേറ്റര്‍ സീന, സിഡിഎസ് .ചെയര്‍പേഴ്സണ്‍ ഇന്ദിരാ സോമന്‍,എച്ച് എം സി അംഗം എം.ആർ.മുരളീധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.കരുതല്‍ പദ്ധതി സ്പെഷിലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ലക്ഷ്മി ലാല്‍ നന്ദി പ്രകാശിപ്പിച്ചു.
Turutthikara Government has started a reserve scheme at Ayurveda Hospital
