മുളന്തുരുത്തി.... ആരക്കുന്നം ആപ്റ്റീവ് ഇന്ത്യ കണക്ഷൻ സ് പ്രൈവറ്റ് ലിമിറ്റഡിൽ പ്രവർത്തിക്കുന്ന ആപ്റ്റീവ് എംപ്ലോയീസ് യൂണിയൻ പത്താം വാർഷികം തുരുത്തിക്കര ജോൺസ് വില്ലേജിൽ നടന്നു. യൂണിയൻ പ്രസിഡന്റ് സി കെ റെജി അദ്ധ്യക്ഷത വഹിച്ചു. പത്താം വാർഷികം സി.പി.ഐ (എം) ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു

ആരക്കുന്നത്ത് പുതിയതായി കമ്പനി നിർമ്മിച്ച വിജു എബ്രഹാമിനെ യൂണിയൻ ആദരിച്ചു. ആപ്റ്റീവ് എച്ച് .ആർ ജനറൽ മാനേജർ മനോജ് കുമാർ പി.ആർ, പ്ലാന്റ് മാനേജർ രാജ്കുമാർ സിംഗ്, സി.പി.ഐ (എം) മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.ഡി രമേശൻ , യൂണിയൻ മുൻ വർക്കിംഗ് പ്രസിഡന്റ് സി.ആർ പ്രകാശ്, യൂണിയൻ എക്സിക്യൂട്ടീവ് മെമ്പർ സന്ധ്യ എം കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മുൻ കാല മെമ്പർമാരെ ആദരിച്ചു. യൂണിയൻ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് എം.എം സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് ജോയൽ ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി
Aptive Employees Union 10th anniversary was inaugurated by CN Mohanan
