എടക്കാട്ടുവയൽ.... തോട്ടറ സംസ്കൃത യു.പി.സ്കൂൾ നവതിയാഘോഷം. തോട്ടറ സംസ്കൃത യു.പി.സ്കൂൾ നവതിയാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടപ്പിച്ചു.

സ്കൂളിലെ റിട്ട. സംസ്കൃത അദ്ധ്യാപകൻ പരേതനായ കാഞ്ഞിരമറ്റം എഴുമായിൽ പരേതനായ ശങ്കരപണിക്കർ സാർ സ്മാരക പുരസ്ക്കാരവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിജയികൾക്ക് നൽകി നവതിയാഘോഷ കമ്മറ്റി ചെയർമാൻ സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്സ്.രാധാകൃഷ്ണൻ (ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഉൽഘാടനം നിർവഹിച്ചു ജനറൽ കൺവീനർ എം.എസ്.ഹമീദ് കുട്ടി, വൈസ് ചെയമാൻ ഇ.എൻ.ഗോപി, പി.ടി.എ.പ്രസിഡണ്ട് ശ്രീവത്സൻ ഗോപാൽ, വിദ്യാലയ സമിതി പ്രസിഡണ്ട് പി.കെ.ബാബു. ഹെഡ്മിസ്ട്രസ് കെ.കെ.ബിജി എന്നിവർ സംസാരിച്ചു.
Thotara Sanskrit UP School New Year Celebration
