പാമ്പാക്കുട.... വ്യാജ രേഖ ചമയ്ക്കൽ,അനധികൃത പിരിവ് എന്ന് ആരോപണം; ജിനു സി ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ എം മാർച്ചും ധർണയും. വ്യാജ രേഖ ചമച്ച് ഭീഷണിപ്പെടുത്തൽ,പദ്ധതികളുടെ പേരിൽ പണം തട്ടുക,അനധികൃത പിരിവ്, തുടങ്ങിയ നിരവധി സംഭവങ്ങളിൽ പരാതികളും ആരോപണങ്ങളും നേരിടുന്ന കോൺഗ്രസ് നേതാവും പന്ത്രണ്ടാം വാർഡ് അംഗവുമായ ജിനു സി ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ എം പാമ്പാക്കുട ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പാമ്പാക്കുട പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി.

സമരം ഏരിയ കമ്മിറ്റിയംഗം എം എൻ കേശവൻ ഉദ്ഘാടനം ചെയ്തു. സി ടി ഉലഹന്നാൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ബേസിൽ സണ്ണി, പഞ്ചായത്തംഗം ബേബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. അരീക്കൽ ഫെസ്റ്റ്, തരിശുനില കൃഷി, പാവപ്പെട്ടവർക്ക് വീട് നിർമ്മാണം, ശുചിമുറി നിർമ്മാണം തുടങ്ങി പഞ്ചായത്തിലും പന്ത്രണ്ടാം വാർഡിലും നടക്കുന്ന വിവിധ പദ്ധതികളുടെ പേരിൽ നടത്തിയ അനധികൃത പണപ്പിരിവ്, പാവങ്ങൾക്ക് ശുചി മുറി, വീട് നവീകരണം തുടങ്ങിയ വിവിധ പദ്ധതികൾക്ക് പഞ്ചായത്തിൽ നിന്നും വ്യാജ രേഖ ചമച്ച് പണം തട്ടൽ, പഞ്ചായത്ത് കേന്ദ്രീകരിച്ച് വ്യാജരേഖ ചമച്ച് വിധവയായ സ്ത്രീയുടെ പുരയിടത്തിലെ മണ്ണ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട പരാതി, തുടങ്ങിയവയിൽ ഇയാൾക്കെതിരെ വ്യാപക പരാതിയും ആക്ഷേപവുമുണ്ട് ഒടുവിൽ മണ്ഡലം പ്രസിഡൻ്റിനെ വാട്സപ്പിലൂടെ അസഭ്യം പറയുയും, ഭീഷണിപ്പെടുത്തുകയും, കൈയേറ്റത്തിന് മുതിരുകയും ചെയ്ത കേസിൽ ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നതായി ആരോപണം ഉള്ളതായി ലോക്കൽ കമ്മിറ്റി സെക്രട്ടറി പറഞ്ഞു
Allegation of forgery, unauthorized collection; CPI-M march and dharna demanding resignation of Jinu C Chandy
