തിരുമാറാടി: നടക്കാവ്-കൂത്താട്ടുകുളം ഹൈവേയില്‍ തീരുമാറാടി പഞ്ചായത്തിലെ പാലച്ചുവട്ടിൽ തകർന്ന റോഡ് നന്നാക്കി തുടങ്ങി. ജനങ്ങളുടെ വ്യപക പരാതിയെ തുടർന്ന് ആണ് കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്‌ഥാപിച്ച സ്‌ഥലത്ത് കോൺക്രീറ്റ് ചെയുന്നത്.
പൈപ്പുകൾ മാറ്റിയതിനെ തുടർന്ന് കുഴിയായ റോഡിൽ അപകടങ്ങൾ പതിവായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് അധികൃതർ അടിയന്തിരമായി ഇടപെടുകയും,വാട്ടർ അതോറിട്ടി എ എക്‌സി യോട് നിർദേശം നൽകുകയും ചെയ്തു. ഇതനുസരിച്ചു രാവിലെ തന്നെ കോൺക്രീറ്റ് ചെയ്യുവാനുള്ള നടപടികൾ തുടങ്ങി.
ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അഥോറിറ്റിയും തമ്മില്‍ നിലനിന്ന തര്‍ക്കം ദിവസങ്ങളോളം യാത്രകരെയും സമീപവാസികളെയും ബുദ്ധിമുട്ടിപ്പിച്ചിരുന്നു. ഈ ഭാഗം ഉൾപ്പെടുന്ന കൂരാപ്പിള്ളി- പുതുശേരിപടി റോഡിനു നിലവിൽ 110 ലക്ഷം സർക്കാർ വിലയിരുത്തിയിട്ടുണ്ട് ബിഎംബിസി നിലവാരത്തിൽ ഉടൻ തന്നെ ടാറിങ് ആരംഭിക്കും
Dispute over; The damaged road on the Nadakkavu-Koothattukulam highway has been repaired