മുളന്തുരുത്തി.... പിറവം നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണം; യൂത്ത് കോൺഗ്രസ്നേതാവ് ജോമോൻ ജോയി ഇടപ്പങ്ങാട്ടിൽ.

തിരുവാങ്കുളം ജംഗ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കു മൂലം ദേശിയ പാതയായ മൂന്നാർ റോഡടക്കമുള്ള തിരുവാങ്കുളം പ്രധാന ജംഗ്ഷനിൽ വലിയ ഗതാഗത സ്തംഭനം ആണ് ഉണ്ടാവുന്നത്. ചോറ്റാനിക്കര പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ എരുവേലിയിലെ നാലു റോഡുകൾ കൂടിയ ജംഗ്‌ഷനിലും, മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ മുളന്തുരുത്തി പള്ളിത്താഴം നാല്കവലയിലും , ആമ്പല്ലൂർ മില്ലുങ്കൽ ജംഗ്ഷനിലും അപകട സാധ്യത കൂടുതലാണ്. പിറവം നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട തിരക്കേറിയ എല്ലാ ജംഗ്ഷനിലും ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു ശാസ്ത്രീയമായ പഠനങ്ങൾക്കു ശേഷം നിർദ്ദേശിച്ച സ്ഥലങ്ങളിൽ എത്രയും വേഗം സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു അടിക്കടിയുണ്ടാകുന്ന അപകട മരണങ്ങളും , ഗുരുതര വാഹനാപകടങ്ങളും ഒഴിവാക്കുവാനായി മേൽ നിർദ്ദേശിച്ച ഗതാഗതം സുഗമമാക്കുന്നതിനുള്ള സിഗ്നൽ ലൈറ്റുകളും പ്രസ്തുത സ്ഥലങ്ങളിൽ ഹൈ മാസ് ലൈറ്റുകളും സ്ഥാപിച്ചു അശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ബസ് സ്റ്റോപ്പുകളും ഒഴിവാണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു
Traffic signals should be installed at important junctions in Piravam Constituency; Youth Congress leader Jomon Joy in Edappangat
