എടയ്ക്കാട്ടുവയൽ..... പച്ചക്കറി തൈ വിതരണം ചെയ്തു, ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ നടപ്പാക്കുന്ന പച്ചക്കറി കൃഷി യ്ക്കുളള പച്ചക്കറി തൈകൾ വിതരണം ചെയ്തു.

ചെത്തിക്കോട് എടയ്ക്കാട്ടുവയൽ സൊസൈറ്റിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. കർഷക ശ്രീദേവി ഏറ്റുവാങ്ങി. സൊസൈറ്റി പ്രസിഡന്റ് ജോൺ വർഗ്ഗീസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലിയ ജെയിംസ് , വാർഡംഗം കെ.ജി. രവീന്ദ്രനാഥ് . ബാങ്ക് സെക്രട്ടറി കെ.എ. ജയരാജ് എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ യദു രാജ് സ്വാഗതവും കൃഷി അസിസ്റ്റന്റ് സുനിൽ കെ എം നന്ദിയും പറഞ്ഞു 21 ന് ഫാർമേഴ്സ് ഹാൾ എടയ്ക്കാട്ടുവയൽ -വാർഡ് - 3, 4 , 10 , 12 , 23 ന് കൃഷി ഭവൻ വാർഡ് - 5,6,7 , 24 ന് ജയകേരള വട്ടപ്പാറ വാർഡ് 8, 9 10 11 എന്നിങ്ങനെ വിതരണം നടക്കും' . തന്നാണ്ട് കരമടച്ച രശീത്, ഒരു മണ്ണു സാമ്പിൾ എന്നിവയുമായി കർഷകർ എത്തിച്ചേരണം.
Vegetable seedlings were distributed
