ഖത്തർ..... ഇന്നലെ മെസി എഴുതി ഇന്ന് നമ്മൾക്ക് ജയിക്കാനാകും , ബുധനാഴ്ച നമ്മൾക്ക് ഫൈനലാണ് എല്ലാവരും അർജന്റീനയ്ക്ക് ഒപ്പം നില്ക്കുക. ഇന്ന് വെളുപ്പിന് ജീവന്റ വിലയുള്ള വിജയം നേടിയത് മെക്സികോ കോൺക്രീറ്റ് ചെയ്ത് അടച്ച ഗോൾ പോസ്റ്റ് തകർത്താണ് . മെക്സികോയുടെ ഗോൾ ലൈനിനുള്ളിൽ അർജൻറ്റീനയെ അടുപ്പിക്കാത്തെ ആയിരുന്നു അവരുടെ കത്രികപ്പൂട്ട് . എന്നാൽ ഫുട്ട് ഫോൾ മിശിഖ സാക്ഷാൽ മെസ്സി ലൈനിന് പുറത്ത് കിട്ടിയ പന്ത് കനത്ത അടിയോടെ പോസ്റ്റിന്റെ വലത് മൂലയിൽ എത്തിച്ചപ്പോൾ മെക്സിക്കൻ ഗോൾകീപ്പർ കാഴ്ചക്കാരനായി.
നിര്‍ണായക പോരാട്ടത്തില്‍ മെക്സിക്കോക്ക് എതിരെ തകര്‍പ്പന്‍ ജയം നേടിയ ആവേശത്തിലാണ് അര്‍ജന്റീനന്‍ ഫുട്ബോള്‍ ലോകം. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റതോടെ പുറത്താകലിന്റെ വക്കിലെത്തിയ അര്‍ജന്റിനയ്ക്ക് ഈ ജയം ജീവശ്വാസം പോലെ പ്രധാനപ്പെട്ടതാണ്.മത്സരത്തില്‍ അര്‍ജന്റീന ജയിച്ചതിന് പുറമെ സൂപ്പര്‍ താരം ലയണല്‍ മെസി ആണ് ആ ജയം സമ്മാനിക്കാന്‍ പ്രധാന താരമായത് എന്നതും ആരാധകരുടെ ആഹ്ലാദം ഇരട്ടിയാക്കി. എന്നാല്‍ മത്സരശേഷം മെസിയ്ക്ക് ഒര്മിപ്പിക്കാനുണ്ടായത് മറ്റൊരു കാര്യമാണ്. ബുധനാഴ്ച്ച നടക്കുന്ന നിര്‍ണ്ണായക മത്സരത്തെ കുറിച്ചാണ് മെസി അര്ജുന്റീനന് ആരാധകരെ ഓര്‍മിപ്പിച്ചത്.‘മെക്സിക്കോയ്ക്കെതിരെ ജയം അനിവാര്യം ആയിരുന്നു. അത് സ്വന്തമാക്കാന്‍ നമുക്കാവും. ഇനി ബുധനാഴ്ച നമ്മെ മറ്റൊരു ഫൈനല്‍ കൂടി കാത്തിരിക്കുന്നുണ്ട്’ മെസി ഓര്‍മ്മിപ്പിച്ചു. അര്‍ജന്റീനക്ക് ആയി നമുക്ക് ഒരുമിച്ച് നിന്നു പൊരുതാം എന്നും മെസി സാമൂഹിക മാധ്യമങ്ങളില്‍ എഴുതി.
Messi wrote yesterday and today we can win, Wednesday is the final for us all stand with Argentina.
