ഊന്നുകല്ലിൽ പള്ളിയും രണ്ട് കപ്പേളകളും ആക്രമിച്ചയാൾ പിടിയിൽ

ഊന്നുകല്ലിൽ പള്ളിയും രണ്ട് കപ്പേളകളും ആക്രമിച്ചയാൾ പിടിയിൽ
Oct 26, 2021 12:58 PM | By Piravom Editor

കോതമംഗലം: ഊന്നുകല്ലിൽ പള്ളിയും രണ്ട് കപ്പേളകളും ആക്രമിച്ചയാൾ പിടിയിൽ. പ്രതി മാനസിക അസ്വാസ്ഥ്യമുള്ള അള്ളുങ്കൽ സ്വദേശിയാണ് പിടിയിൽ ആയത്.

ഊന്നുകല്ലിന്‍റെ വിവിധ ഭാഗങ്ങളിൽ പള്ളിക്കും രൂപക്കൂടുകൾക്കും നേരെയുണ്ടായ ആക്രമണത്തിലെ പ്രതി നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ വീട്ടിൽ സിജോ (മനോജ് 40 )ആണ് ഊന്നുകൽ പോലീസിന്‍റെ പിടിയിലായത്. കുര്യൻപാറ, ഊന്നുകൽ, അള്ളുങ്കൽ ഭാഗങ്ങളിലെ പള്ളിക്കും രണ്ട് കപ്പേളകൾക്കും നേരെ കഴിഞ്ഞയാഴ്ചയാണ് ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സംഭവ സ്ഥലം സന്ദർശിച്ച് അനേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു.

തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രത്യേക സംഘം ദിവസങ്ങളോളം സംഭവസ്ഥലങ്ങളിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇയാൾ രാത്രികാലങ്ങളിൽ ഒറ്റക്ക് കറങ്ങി നടന്ന് പല ദിവസങ്ങളിലായാണ്‌ കൃത്യം നടത്തിയത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ്‌ റിയാസ്, ഇന്‍സ്പെക്ടര്‍ കെ. ജി. ഋഷികേശന്‍ നായര്‍, എ. എസ്. ഐമാരായ എം. എസ്. ജയന്‍, മനാഫ്, സി.പി.ഒമാരായ നിയാസുദ്ദീന്‍, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Man arrested for attacking church and two chapels

Next TV

Related Stories
വിദ്യാകിരണം പദ്ധതി -ലാപ്പ്ടോപ്പുകൾ വിതരണം സ്ക്കൂൾ മാനേജർ സി.കെ റെജി ചെയ്തു

Dec 1, 2021 07:41 PM

വിദ്യാകിരണം പദ്ധതി -ലാപ്പ്ടോപ്പുകൾ വിതരണം സ്ക്കൂൾ മാനേജർ സി.കെ റെജി ചെയ്തു

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായുള്ള ലാപ്പ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ...

Read More >>
കെ റെയിൽ പദ്ധതിക്കെത്തിരെ കോൺഗ്രസ് പ്രതിക്ഷേധം; കെ ബാബു എം എൽ എ ഉത്ഘാടനം ചെയ്തു

Dec 1, 2021 07:25 PM

കെ റെയിൽ പദ്ധതിക്കെത്തിരെ കോൺഗ്രസ് പ്രതിക്ഷേധം; കെ ബാബു എം എൽ എ ഉത്ഘാടനം ചെയ്തു

ഇന്ന് ഏറ്റവും വലിയ പരിസ്ഥിതി ദ്രോഹമായ കെ.റെയിൽ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.ബാബു എം.എൽ എ...

Read More >>
തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്

Dec 1, 2021 03:02 PM

തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്

പരുക്കേറ്റ നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഉൾപ്പെടെ 6 കൗൺസിലർമാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അജിത,കോൺഗ്രസ് കൗൺസിലർമാരായ ഉണ്ണി കാക്കനാട്, ലാലി...

Read More >>
ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി

Dec 1, 2021 12:03 PM

ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി

പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓർമ്മയും, തമുക്കു നേർച്ചയും ഡിസംബർ 1, 2, 3 തീയതികളിൽ ഭക്ത്യാദരവോടെ കോവിഡ്...

Read More >>
മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം?  സൈജു നിരവധി മയക്കുമരുന്ന് പാർട്ടി നടത്തിയത്തിൻ്റെ തെളിവും, പ്രകൃതി വിരുദ്ധ പീഡന വിവരവും ലഭിച്ചു.

Dec 1, 2021 10:37 AM

മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം? സൈജു നിരവധി മയക്കുമരുന്ന് പാർട്ടി നടത്തിയത്തിൻ്റെ തെളിവും, പ്രകൃതി വിരുദ്ധ പീഡന വിവരവും ലഭിച്ചു.

മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം? സൈജു നിരവധി മയക്കുമരുന്ന് പാർട്ടി...

Read More >>
പൊൻകുന്നത് അപകടത്തിൽ മരിച്ച യുവതി സ്വകാര്യ ആശുപത്രി ജീവനക്കാരി

Dec 1, 2021 09:32 AM

പൊൻകുന്നത് അപകടത്തിൽ മരിച്ച യുവതി സ്വകാര്യ ആശുപത്രി ജീവനക്കാരി

രാവിലെ ആ ശുപത്രിയിലേയ്ക്ക് ജോലിയ്ക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത് . 8 മണി യോടെയായിരുന്നു...

Read More >>
Top Stories