---
title: "ജനങ്ങളെ ബന്ദിയാക്കുന്ന ഹര്‍ത്താലുകള്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ഹര്‍ത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുത്ത് കോടതി "
english_title: "High Court says hartals that hold people hostage are illegal; The court registered a case against those who called for the hartal"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/70189/high-court-says-hartals-that-hold-people-hostage-are-illegal-the-court-registered-a-case-against-those-who-called-for-the-hartal"
published_at: "2022-09-23T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d512ca7e77_high.jpg"
keywords: []
---

# ജനങ്ങളെ ബന്ദിയാക്കുന്ന ഹര്‍ത്താലുകള്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ഹര്‍ത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുത്ത് കോടതി 

> **Lead Summary:** **കൊച്ചി....**ജനങ്ങളെ ബന്ദിയാക്കുന്ന ഹര്‍ത്താലുകള്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ സ്വമേധയാ കേസെടുത്തു.

## Article Content

**കൊച്ചി....**ജനങ്ങളെ ബന്ദിയാക്കുന്ന ഹര്‍ത്താലുകള്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ സ്വമേധയാ കേസെടുത്തു.

കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പൗരന്മാരുടെ ജീവനു ഭീഷണിയാവുന്ന അക്രമം നടത്തുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടാൻ സർക്കാർ തെയ്യാറാവണം. അക്രമം തടയാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/70189/high-court-says-hartals-that-hold-people-hostage-are-illegal-the-court-registered-a-case-against-those-who-called-for-the-hartal)