കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആന്‍സിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആന്‍സിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
Oct 22, 2021 01:28 PM | By Piravom Editor

ഇടുക്കി: കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആന്‍സിയുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.എരുമേലി, വാഴക്കാലായിൽ , മണിമലയാറിന്റെ തീരത്ത് സ്ത്രീയുടെ മൃതദേഹം ഇന്നലെ  കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ പ്രളയത്തെ തുടർന്ന് ആറ്റു തീരങ്ങളിൽ അടിഞ്ഞു കൂടിയ ആക്രി വസ്തുക്കൾ ശേഖരിക്കാൻ എത്തിയ ആളാണ് അഴുകിയ നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇയാൾ, സമീപമുള്ള പുരയിടത്തിന്റെ ഉടമയായ കൊക്കപുഴയിൽ ജോസഫ് മാത്യുവിനെ വിവരമറിയിച്ചു. തുടർന്ന് ജോസഫ് എരുമേലി പോലീസിൽ അറിയിക്കുകയായിരുന്നു. ആറുമണിയോടെ എരുമേലി പോലീസ് സ്ഥലത്തെത്തുകയും പ്രാഥമിക പരിശോധനയ്ക്കു ശേഷം മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു .

ജീർണിച്ച നിലയിലായിരുന്ന മൃതദേഹം ആറ്റു തീരത്തെ ചെടികളിൽ തങ്ങിയ നിലയിലായിരുന്നു കാണപ്പെട്ടത് . ശനിയാഴ്ച കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായ ആൻസിയുടെ മൃതദേഹം ഇതുവരെ കണ്ടുകിട്ടിയിട്ടിയിരുന്നില്ല.ആൻസിയുടെ ഭർത്താവ്  ചേംപ്ലാനിയിൽ സാബു ആൻസിയുടെതാണന്ന് തിരിച്ചറിഞ്ഞു.

എരുമേലി ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം ഇപ്പോള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും

The body of Ancy, who went missing in a landslide in Kokkayar, has been identified

Next TV

Related Stories
വിദ്യാകിരണം പദ്ധതി -ലാപ്പ്ടോപ്പുകൾ വിതരണം സ്ക്കൂൾ മാനേജർ സി.കെ റെജി ചെയ്തു

Dec 1, 2021 07:41 PM

വിദ്യാകിരണം പദ്ധതി -ലാപ്പ്ടോപ്പുകൾ വിതരണം സ്ക്കൂൾ മാനേജർ സി.കെ റെജി ചെയ്തു

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായുള്ള ലാപ്പ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ...

Read More >>
കെ റെയിൽ പദ്ധതിക്കെത്തിരെ കോൺഗ്രസ് പ്രതിക്ഷേധം; കെ ബാബു എം എൽ എ ഉത്ഘാടനം ചെയ്തു

Dec 1, 2021 07:25 PM

കെ റെയിൽ പദ്ധതിക്കെത്തിരെ കോൺഗ്രസ് പ്രതിക്ഷേധം; കെ ബാബു എം എൽ എ ഉത്ഘാടനം ചെയ്തു

ഇന്ന് ഏറ്റവും വലിയ പരിസ്ഥിതി ദ്രോഹമായ കെ.റെയിൽ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.ബാബു എം.എൽ എ...

Read More >>
തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്

Dec 1, 2021 03:02 PM

തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്

പരുക്കേറ്റ നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഉൾപ്പെടെ 6 കൗൺസിലർമാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അജിത,കോൺഗ്രസ് കൗൺസിലർമാരായ ഉണ്ണി കാക്കനാട്, ലാലി...

Read More >>
ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി

Dec 1, 2021 12:03 PM

ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി

പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓർമ്മയും, തമുക്കു നേർച്ചയും ഡിസംബർ 1, 2, 3 തീയതികളിൽ ഭക്ത്യാദരവോടെ കോവിഡ്...

Read More >>
മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം?  സൈജു നിരവധി മയക്കുമരുന്ന് പാർട്ടി നടത്തിയത്തിൻ്റെ തെളിവും, പ്രകൃതി വിരുദ്ധ പീഡന വിവരവും ലഭിച്ചു.

Dec 1, 2021 10:37 AM

മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം? സൈജു നിരവധി മയക്കുമരുന്ന് പാർട്ടി നടത്തിയത്തിൻ്റെ തെളിവും, പ്രകൃതി വിരുദ്ധ പീഡന വിവരവും ലഭിച്ചു.

മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം? സൈജു നിരവധി മയക്കുമരുന്ന് പാർട്ടി...

Read More >>
പൊൻകുന്നത് അപകടത്തിൽ മരിച്ച യുവതി സ്വകാര്യ ആശുപത്രി ജീവനക്കാരി

Dec 1, 2021 09:32 AM

പൊൻകുന്നത് അപകടത്തിൽ മരിച്ച യുവതി സ്വകാര്യ ആശുപത്രി ജീവനക്കാരി

രാവിലെ ആ ശുപത്രിയിലേയ്ക്ക് ജോലിയ്ക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത് . 8 മണി യോടെയായിരുന്നു...

Read More >>
Top Stories