മുപ്പത്തഞ്ചു പവൻ സ്വർണ്ണം മോഷ്ടിക്കാൻ നാല് കൊലപാതകം അവസാനം പ്രതി ആത്‍മഹത്യ ചെയ്തു

മുപ്പത്തഞ്ചു പവൻ സ്വർണ്ണം മോഷ്ടിക്കാൻ നാല്  കൊലപാതകം അവസാനം പ്രതി ആത്‍മഹത്യ ചെയ്തു
Oct 22, 2021 11:41 AM | By Piravom Editor

വണ്ണപ്പുറം കമ്പകക്കാനത്ത് ദമ്പതിമാരെയും രണ്ട് മക്കളെയും കൊന്ന് കുഴിച്ചുമൂടിയ കേസിലെ ഒന്നാംപ്രതി മരിച്ചനിലയിൽ. കൊരങ്ങാട്ടി തേവർ കുഴിയിൽ അനീഷി(34)നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ട്. വീട്ടിൽനിന്ന്, ഏലത്തിന് ഉപയോഗിക്കുന്ന കീടനാശിനി കലക്കിവെച്ചത് കണ്ടെത്തി. വിഷംകഴിച്ച് ജീവനൊടുക്കിയതായാണ് പ്രഥമിക നിഗമനം.

എന്നാൽ, പോസ്റ്റുമോർട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. കേരളത്തെ നടുക്കിയ കന്പകക്കാനം കൂട്ടക്കൊലക്കേസിലെ സൂത്രധാരനാണ് അനീഷ്. മന്ത്രവാദിയായ കാനാട്ട് വീട്ടിൽ കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ കവർച്ച ലക്ഷ്യമിട്ട് അനീഷിന്റെ നേതൃത്വത്തിൽ ക്രൂരമായി കൊലപ്പെടുത്തി വീടിന് സമീപമുള്ള ചാണകക്കുഴിയിൽ കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കുറ്റപത്രം. 35 പവൻ സ്വർണമാണ് കവർന്നത്. അനീഷ്, കൃഷ്ണന്റെ ശിഷ്യനായിരുന്നു. 2018 ജൂലായ് 29-നായിരുന്നു കൊലപാതകം. ഓഗസ്റ്റ് ഒന്നിന് മൃതദേഹങ്ങൾ കണ്ടെത്തുകയും ആറിന് നേര്യമംഗലത്തുനിന്ന് അനീഷിനെ പിടികൂടുകയുമായിരുന്നു. കുറ്റപത്രം സമർപ്പിക്കാൻ താമസിച്ചതിനാൽ 100 ദിവസത്തിന് ശേഷം അനീഷ് ഉൾപ്പടെയുള്ളവർ ജാമ്യത്തിലിറങ്ങി. ഒരുവർഷത്തിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.

ജാമ്യത്തിലിറങ്ങിയശേഷം വിഷാദരോഗത്തിന് അടിപ്പെട്ട അനീഷ് തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. പിന്നീട് തിരികെയെത്തി. അമ്മ എറണാകുളത്ത് ജോലി ചെയ്യുന്നതിനാൽ കൊരങ്ങാട്ടിയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.സമീപവാസികളുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. വ്യാഴാഴ്ച വൈകീട്ട് വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ അടിമാലി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം വീട്ടിൽത്തതന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഫോറൻസിക് സംഘത്തിന്റെ പരിശോധനയ്ക്കുശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റും. വെള്ളിയാഴ്ച രാവിലെ തുടർനടപടികൾ സ്വീകരിക്കുമെന്ന് അടിമാലി സി.ഐ. പറഞ്ഞു കേസിൽ നാല് പ്രതികളാണുള്ളത്. ചോര മരവിപ്പിച്ച കൊലപാതകം 2018 ഓഗസ്റ്റ് ഒന്ന്. ഏറ്റവും ക്രൂരമായ കൊലപാതക വാർത്തയാണ് അന്ന് ഇടുക്കി കേട്ടത്. വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്നുകുഴിച്ചുമൂടിയെന്നായിരുന്നു വാർത്ത. മരിച്ചത് അച്ഛനും അമ്മയും രണ്ട് മക്കളും. രണ്ടുദിവസമായി കൃഷ്ണന്റെ മകൾ ആർഷ, പാൽ വാങ്ങാെനത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ അയൽവാസിയാണ് വീട്ടിൽ ചോരപ്പാടും മറ്റും കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ സമീപത്തെ ചാണകക്കുഴി മൂടിയിരിക്കുന്നതായി കണ്ടു. മണ്ണ് മാറ്റിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. വെട്ടിയും കുത്തിയും തലയ്ക്കടിച്ചുമാണ് എല്ലാവരെയും കൊന്നത്. മൃതദേഹങ്ങൾ ചെറിയ കുഴിയിലേക്ക് ചവിട്ടി ഒടിച്ചുതാഴ്ത്തിയ നിലയിലായിരുന്നു

Four murderers finally committed suicide to steal thirty-five sovereign gold

Next TV

Related Stories
വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

Jul 1, 2025 01:26 PM

വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

ആവശ്യം ബന്ധപ്പെട്ടവരെ അപേക്ഷയിലൂടെ അറിയിക്കുമെന്നും അവർ പറഞ്ഞു.വടക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ തമിഴ്‌നാട്ടിലെ ചെറുപ്പക്കാരുടെ...

Read More >>
 റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​ ;  അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടിച്ച് യുവതി മരിച്ചു

Jun 29, 2025 09:06 AM

റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​ ; അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടിച്ച് യുവതി മരിച്ചു

ശ്രു​തി​യും പി​താ​വും റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചാ​ണ്...

Read More >>
കാബിനുളളില്‍ കത്തിയ മണം: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

Jun 29, 2025 09:01 AM

കാബിനുളളില്‍ കത്തിയ മണം: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

എന്തോ കത്തിയ തരത്തില്‍ പുകയും മണവും പുറത്തുവന്നു. ഇതോടെ വിമാനം തിരിച്ചറക്കുകയാണെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. സാങ്കേതിക പ്രശ്നം മൂലം...

Read More >>
കിടക്കയിലെ മുളകുപൊടി തുമ്പായി; കഴുത്തിൽ കാലമർത്തി, കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന് കിണറ്റിൽ തള്ളി യുവതി

Jun 28, 2025 11:33 PM

കിടക്കയിലെ മുളകുപൊടി തുമ്പായി; കഴുത്തിൽ കാലമർത്തി, കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന് കിണറ്റിൽ തള്ളി യുവതി

ശങ്കരമൂര്‍ത്തിയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേസന്വേഷണത്തിനിടെ ഇദ്ദേഹത്തിന്റെ...

Read More >>
 കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

Jun 19, 2025 01:21 PM

കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാം ഖിലാവനെ ഹരിയവാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jun 17, 2025 01:48 PM

ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അൽപ്പനിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലംപൊത്തുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ...

Read More >>
Top Stories










News Roundup






//Truevisionall