പൂഞ്ഞാർ: മുന്നറിയിപ്പ് അവഗണിച്ച് വെള്ളത്തിൽ കെ എസ് ആർ ടി സി ബസ് ഇറക്കിയ ഡ്രൈവറെ സസ്പെൻഡ് ചെയ്തു.
കോട്ടയം ഇരാറ്റുപേട്ടയില്‍ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തി വാഹനമോടിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്‌തെന്ന ആരോപണത്തിലാണ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
The driver of the KSRTC bus was suspended for ignoring the warning.
