സമൃദ്ധി@ കൊച്ചി ഉച്ചയൂണ് പദ്ധതിയിലേക്ക് കണയന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് ഒരു ലക്ഷം രൂപ നൽകി

സമൃദ്ധി@ കൊച്ചി ഉച്ചയൂണ് പദ്ധതിയിലേക്ക് കണയന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് ഒരു ലക്ഷം രൂപ നൽകി
Jun 29, 2022 05:50 PM | By Piravom Editor

പാലാരിവട്ടം.... സംസ്ഥാന സർക്കാരിൻ്റെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി കൊച്ചി കോർപ്പറേഷൻ ആരംഭിച്ച 10 രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന സമൃദ്ധി@കൊച്ചി പദ്ധതിയിലേക്ക് കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പൊതുനന്മ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നൽകി.

പാലാരിവട്ടം ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് സി കെ റെജി അധ്യക്ഷത വഹിച്ചു. ചെക്ക് സ്വീകരിച്ചുകൊണ്ട് ആരാധ്യനായ കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ ജനറൽ കെ സജീവ് കർത്ത മുഖ്യാതിഥിയായി പങ്കെടുത്തു.

ആശംസകൾ നേർന്നു ഡിവിഷൻ കൗൺസിലർ ശ്രീ ജോർജ്ജ് നാനാട്ട്, കണയന്നൂർ താലൂക്ക് അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ കെ ശ്രീലേഖ, സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എറണാകുളം റീജിയണൽ മാനേജർ ശ്രീദേവി എസ് തെക്കിനേഴത്ത്, ബാങ്ക് വാലുവേഷൻ ഓഫീസർ രാജേഷ് എസ്, ബാങ്ക് അസിസ്റ്റൻറ് സെക്രട്ടറി സന്ധ്യ ആർ മേനോൻ, ബ്രാഞ്ച് മാനേജർ സിജു പി എസ് എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് എൻ എൻ സോമരാജൻ സ്വാഗതവും, ബാങ്ക് സെക്രട്ടറി ഷേർലി കുര്യാക്കോസ് കൃതജ്ഞതയും പറഞ്ഞു

Kanayannur Agricultural Rural Development Bank has provided Rs. 1 lakh to Samrudhi Kochi Lunch Project

Next TV

Related Stories
തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Aug 11, 2022 07:53 AM

തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി പ്രഖ്യാപിച്ച് ജനറല്‍ മാനേജര്‍...

Read More >>
പിറവത്ത് സുയുക്ത യൂണിയനുക്കളുടെ നേതൃത്വത്തിൽ കാൽ നട ജാഥ സംഘടിപ്പിച്ചു

Aug 9, 2022 09:58 AM

പിറവത്ത് സുയുക്ത യൂണിയനുക്കളുടെ നേതൃത്വത്തിൽ കാൽ നട ജാഥ സംഘടിപ്പിച്ചു

എം എം ജോസഫ് ക്യാപ്റ്റൻ ആയിട്ടുള്ള കാൽനട പ്രചരണ ജാഥ പിറവത്ത് സി ഐ ടി യു ഏരിയ സെക്രട്ടറി കെ പി സലിം ഉദ്ഘാടനം ചെയ്തു, കെ ആർ നരായണൻ നമ്പൂതിരി, സികെ...

Read More >>
ഞങ്ങളും കൃഷിയിലേക്ക്; ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

Aug 8, 2022 06:28 PM

ഞങ്ങളും കൃഷിയിലേക്ക്; ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

മുളന്തുരുത്തി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ "ഞങ്ങളും കൃഷിയിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത്...

Read More >>
നാരങ്ങ മിഠായി 2 K22- പൂർവ്വ വിദ്യാർത്ഥി സംഗമം

Aug 8, 2022 11:47 AM

നാരങ്ങ മിഠായി 2 K22- പൂർവ്വ വിദ്യാർത്ഥി സംഗമം

പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ 2022 സെപ്റ്റംബർ 9 ന് നടത്തുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് മുന്നോടിയായി ആഗസ്റ്റ് ആറിന് ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വാഗത...

Read More >>
കർഷക സംഘം ഏരിയാ പ്രവർത്തകയോഗം; എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

Aug 7, 2022 07:16 PM

കർഷക സംഘം ഏരിയാ പ്രവർത്തകയോഗം; എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ പിന്നിടുന്ന സന്ദർഭത്തിൽ രാജ്യത്തെ കർഷകരുടേയും തൊഴിലാളികളുടെയും ജീവിതമാകെ തകർത്തു കൊണ്ടുള്ള മോഡി...

Read More >>
കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജംമ്പിൽ എൽദോസ് പോളിന് സ്വർണ്ണം

Aug 7, 2022 05:31 PM

കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജംമ്പിൽ എൽദോസ് പോളിന് സ്വർണ്ണം

ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പ് ഫൈനലിൽ ഇന്ത്യയുടെ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും യഥാക്രമം സ്വർണവും വെള്ളിയും നേടി. സിഡബ്ല്യുജി...

Read More >>
Top Stories