ചേലാടിൽ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് സംശയം;ഒരാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു

ചേലാടിൽ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് സംശയം;ഒരാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു
Oct 14, 2021 06:37 AM | By Piravom Editor

കോതമംഗലം: ചേലാടിൽ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് സംശയം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ യുവാവ് കസ്റ്റഡിയിൽ.

ചേലാട് നാടോടി പാലത്തിനു സമീപം പെരിയാർ വാലി കനാൽ ബണ്ടിൽ ചേലാട് സെവൻആർട്സ് സ്റ്റുഡിയോ ഉടമ എൽദോസ് പോൾ മരിച്ച സംഭവത്തിൽ നാട്ടുകാരനും സുഹൃത്തുമായ യുവാവ് പോലീസ് കസ്റ്റഡിയിൽ. പിണ്ടിമന പുത്തൻപുരക്കൽ ജോയിയുടെ മകൻ എൽദോ ജോയിയെയാണ് പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

മരണപ്പെട്ട എൽദോസ് പോൾ രണ്ട് ലക്ഷം ' എൽദോ ജോയിക്ക് നൽകിയിരുന്നു.ഇത് eതിരികെ ചോദിച്ചതിനെത്തുടർന്നുണ്ടായ പ്രശനങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് എൽദോസ് പോളിനെ നാടോടി പാലത്തിനു സമീപം കനാൽ ബണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അപകടമരണം എന്ന് കരുതിയെങ്കിലും വീട്ടുകാരുടെ പരാതിയിലാണ്  പോലീസ് അന്വേഷണംം നടക്കുന്നത്.

The death of the studio owner in Chelad is suspected to be a murder

Next TV

Related Stories
Top Stories










News Roundup






//Truevisionall