മുളന്തുരുത്തി ...... നാടിന്റെ മാതൃക കർഷകൻ പി.കെ ദാമോദരന് 80 ന്റെ ആദരവ് നല്ക്കി. പെരുമ്പിളി പൈലിപ്പറമ്പിൽ പി.കെ ദാമോദരന് വയസ്സ് 80 ആയി എങ്കിലും ഇന്നും ചുറുചുറുക്കോടെ സ്വന്തം പാടശേഖരത്തിൽ മൂന്നുപൂ കൃഷി ചെയ്യും. കൂടാതെ പച്ചക്കറി കൃഷിയും.
വളരെ ചെറുപ്രായത്തിൽ തന്നെ മണ്ണിൽ അധ്വാനിച്ചു പൊന്നുവിളയിച്ച പി.കെ ദാമോദരൻ കൃഷിയിലൂടെ വരുമാനം ഉണ്ടാക്കി കുടുംബത്തെ നല്ല നിലയിൽ എത്തിച്ചു. പഴയ കൃഷിരീതികളെക്കുറിച്ചു അറിയാവുന്ന ജീവിച്ചിരിക്കുന്ന ചുരുക്കം കർഷകരിൽ ഒരാളാണ് പി.കെ ദാമോദരൻ . കാർഷിക രംഗത്തെ സംഭാവനകൾ പരിഗണിച്ചു നിരവധി പ്രാവശ്യം മുളന്തുരുത്തി ഗ്രാമ പഞ്ചായത്തും കൃഷിഭവനും അവാർഡ് നല്കി ആദരിച്ചു. കേരള കർഷക സംഘത്തിന്റെ ആദ്യകാല സംഘാടകനും നേതാവും ഇപ്പോഴും മെമ്പറുമായ പി കെ ദാമോദരന് നാടിന്റെ കർഷകന് ആദരവ്എന്ന പേരിൽ കേരള കർഷക സംഘം മുളന്തുരുത്തി വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരവ് നല്കി.

വില്ലേജ് കമ്മറ്റി പ്രസിഡന്റ് എബി പാലാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള കർഷക സംഘം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറിയും കണയന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമായ സി.കെ റെജി മൊമെന്റോ നല്കി. കർഷക സംഘം വില്ലേജ് സെക്രട്ടറി കെ.എ ജോഷി പൊന്നാടയണിയിച്ചു. സി.പി.ഐ (എം) മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ വാർഡ് മെമ്പർ ജോയൽ കെ ജോയി, നേതാക്കളായ പി.എൻ.പുരുഷോത്തമൻ , കെ.പി പവിത്രൻ , കെ എം അജയൻ , പി.ടി. ബിബിൻ, എം.കെ ജിലു , എ.എം. സുനിൽ , എം.ഡി കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. ആദരവിന് നന്ദി രേഖപ്പെടുത്തി പി.കെ ദാമോദരൻ സംസാരിച്ചു.
'S 80's tribute to PK Damodaran, a model farmer of the country
