ചോറ്റാനിക്കര.... തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിലും ചോറ്റാനിക്കരയിലും സിൽവർ ലൈൻ പദ്ധതിയുടെ കുറ്റി സ്ഥാപിക്കുന്നതിനെതിരെ ഉള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഡി ഡി സി .പ്രസിഡന്റ നേത്രത്വത്തിൽ ആയിരുന്നു പ്രധിഷേധം
ചോറ്റാനിക്കര പഞ്ചായത്തിലെ വീട് അടക്കമുള്ള തെക്കിനിയത്ത് നിരപ്പ് അടക്കമുള്ള പ്രദേശങ്ങൾ ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാർഡ് ഏഴാം വാർഡ് അടങ്ങുന്ന ഭാഗങ്ങളിൽ കേ റയിൽ കുറ്റി സ്ഥാപിക്കുന്നത് കോൺഗ്രസ്സ് പ്രവർത്തകർ തടഞ്ഞു
വെള്ളക്കെട്ടുള്ള പ്രദേശത്തുകൂടി റെയിൽ കടന്നു പോകുന്നതും പാരിസ്ഥിതിക പ്രശ്നത്തിന് വഴിതെളിക്കുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു. സർവ്വേ ഓഫീസർ ഇല്ലാതെ അളന്നു തിരിക്കാൻ ഉദ്യോഗസ്ഥർ എത്തിയതിനെയും നാട്ടുകാർ ചോദ്യം ചെയ്തു തഹസിൽദാരുടെ നേതൃത്വത്തിലായിരുന്നു കേ റെയിൽ ഉദ്യോഗസ്ഥർ എത്തിയിരുന്നത്. നോട്ടിഫിക്കേഷൻ നടത്താതെ ലാൻഡ് അക്വിസിഷൻ തഹസിൽദാർ എത്തിയതിലും എതിർപ്പ് പ്രകടിപ്പിച്ചു മൂന്നു പതിറ്റാണ്ടു മുമ്പ് ഇവിടെ തൃപ്പൂണിത്തുറ ബൈപ്പാസ് നായി സ്ഥാപിച്ച കല്ലുകൾ ഇപ്പോഴും നോക്കുകുത്തിയായി കിടപ്പ് ഉണ്ടെന്നും പ്രദേശത്ത് കല്ലുകൾ ഇട്ടു പോകുന്നതിനാൽ ഭൂമി ക്രയവിക്രയം നടത്താൻ സാധിക്കുന്നില്ല എന്നും നാട്ടുകാർക്ക് പരാതിയുണ്ട്.വീട് നിർമ്മിക്കാനും, വീടുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനും സാധിക്കുന്നില്ല. മക്കളുടെ വിദ്യാഭ്യാസത്തിന് ബാങ്ക് വായ്പയും ലഭ്യമാകുന്നില്ല. അടി യാക്കൽ തോട്, അടി യാക്കൽ പാടം തുടങ്ങിയ ഏക്കർകണക്കിന് കൃഷിസ്ഥലങ്ങളിൽ ആണ് ഇന്നലെ കേ റയിൽ കുറ്റി സ്ഥാപിച്ചത്.
ചോറ്റാനിക്കര പഞ്ചായത്തിലെ വീട് അടക്കമുള്ള തെക്കിനിയത്ത് നിരപ്പ് അടക്കമുള്ള പ്രദേശങ്ങൾ ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാർഡ് ഏഴാം വാർഡ് അടങ്ങുന്ന ഭാഗങ്ങളിൽ കേ റയിൽ കുറ്റി സ്ഥാപിക്കുന്നത് കോൺഗ്രസ്സ് പ്രവർത്തകർ തടഞ്ഞു
Congress protests against the installation of the Silver Line project in Chottanikkara