മൂവാറ്റുപുഴ : (piravomnews.in) മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇരുകരകളിലേയും താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
മൂവാറ്റുപുഴ കാളച്ചന്ത, കടാതി ആനിക്കാടി കോളനി, ഇലാഹിയ നഗർ എന്നിവിടങ്ങളിൽ 10 വീടുകളിൽ വെള്ളം കയറി. ആനിയ്ക്കാകുടി കോളനിയിലെ ആറ് കുടുംബങ്ങളെ കടാതി എൻഎസ്എസ് കരയോഗമന്ദിരത്തിലെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.ഈ പ്രദേശങ്ങളിൽ ഈവർഷം രണ്ടാംതവണയാണ് വെള്ളം കയറുന്നത്.

മഴ തുടരുന്നതിനാൽ കുടുംബങ്ങൾ ആശങ്കയിലാണ്. വാളകം പഞ്ചായത്തിലെ കടാതി, റാക്കാട്, മേക്കടമ്പ്, മാറാടി പഞ്ചായത്തിലെ കായനാട്, സൗത്ത് മാറാടി, നോർത്ത് മാറാടി എന്നിവിടങ്ങളിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
Families in distress; Water has entered their homes
