കാക്കനാട് : (piravomnews.in) ഉഗ്രവിഷമുള്ള മൂർഖൻപാമ്പിൽനിന്ന് വാട്ടർ മീറ്റർ റീഡിങ് എടുക്കാനെത്തിയ ജീവനക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടു.
തൃക്കാക്കര ജല അതോറിറ്റി ഓഫീസിൽനിന്നും കഴിഞ്ഞദിവസം കാക്കനാട് ഈച്ചമുക്ക് രാജീവ് നഗറിലെ വീട്ടിൽ റീഡിങ് എടുക്കാൻ എത്തിയ അനുവിനെ സ്ലാബ് നീക്കിയപ്പോൾ പത്തിവിടർത്തിയ മൂർഖൻ പാമ്പ് ആഞ്ഞുകൊത്തുകയായിരുന്നു. പെട്ടെന്ന് കൈ വലിച്ച് പുറകോട്ട് മാറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.

നേരത്തേയും ഇത്തരത്തിൽ വാട്ടർ മീറ്റർ ബോക്സിൽ മൂർഖൻ പാമ്പിനെ കാണാറുണ്ടെന്ന് വാട്ടർ അതോറിറ്റി ജീവനക്കാർ പറഞ്ഞു. കെഎസ്ഇബിയുടെ മീറ്റർ വൃത്തിയായി സൂക്ഷിക്കുമ്പോൾ അതിലും അത്യാവശ്യമായ കുടിവെള്ളം കിട്ടുന്ന മീറ്റർ ജനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് കൈകാര്യം ചെയ്യുന്നത്. വാട്ടർ മീറ്ററുകളും വീട്ടുകാർ വൃത്തിയായി സൂക്ഷിക്കണമെന്നാണ് വാട്ടർ അതോറിറ്റി അധികൃതരുടെ അഭ്യർഥന.
Did you come to take reading? Cobra inside water meter slab; employee miraculously escapes
