ആലുവ : (piravomnews.in) ആലുവയിലും എടത്തലയിലുമായി 13 കിലോ കഞ്ചാവുമായി രണ്ട് ബംഗാളിയുവാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ആലുവ റെയിൽവേ സ്റ്റേഷനിൽ ഏഴുകിലോ കഞ്ചാവുമായി മൂർഷിദാബാദ് മുരാഡ്‌പുർ സ്വദേശി സാഹിനുൽ ഇസ്ലാം (27), എടത്തലയിൽ ആറുകിലോ കഞ്ചാവുമായി മൂർഷിദാബാദ് ഉത്തർഘോഷ് സ്വദേശി അജ്റുൾ (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും ആലുവ, എടത്തല പൊലീസുംചേർന്ന് പിടികൂടിയത്.

രണ്ടുപേരും ബംഗാളിൽനിന്ന് ട്രെയിനിലാണ് കഞ്ചാവ് കടത്തിയത്. പ്രത്യേകം പാക്ക് ചെയ്ത് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. കഞ്ചാവ് കേരളത്തിൽ കൊണ്ടുവന്ന് കൈമാറി തിരിച്ചുപോകാനായിരുന്നു പദ്ധതി. ഇവരിൽനിന്ന് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഡാൻസാഫ് ടീമിനെ കൂടാതെ നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ജെ ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്‌പി ടി ആർ രാജേഷ്, ഇൻസ്പെക്ടർമാരായ വി എം കേഴ്സൻ, കെ സെനോദ്, എസ്ഐമാരായ കെ നന്ദകുമാർ, ബി എം ചിത്തുജി, എം വി അരുൺ ദേവ്, സിപിഒമാരായ വി എ അഫ്സൽ, വി പി ബൈജു, കെ കെ സജ്നാസ്, പി കെ ഹാരിസ്, ഇൻഷാദ പരീത് എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.
Cannabis hunt in the city; Two arrested
